യുഎഇ ഫുഡ് ബാങ്കിന് ഒന്നാം പിറന്നാള്‍
ഭക്ഷണം നിക്ഷേപമായി സ്വീകരിക്കുന്ന ലോകത്തെ ആദ്യ ബാങ്കാണിത്
വിശക്കുന്നവന്റെ മുന്നില്‍ ഏറ്റവും മൂല്യമുള്ള വസ്തു, ഭക്ഷണമാണ്. ഭക്ഷണം നിക്ഷേപമായി സ്വീകരിക്കുന്ന ഒരു ബാങ്കുണ്ട് ദുബൈയില്‍. ഈ റമദാനില്‍ 'യുഎഇ ഫുഡ് ബാങ്ക്' അതിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ്.
ഭക്ഷണം നിക്ഷേപമായി സ്വീകരിക്കുന്ന ലോകത്തെ ആദ്യ ബാങ്കാണിത്. അന്നം പാഴാകാതെ ശേഖരിച്ച് ആവശ്യക്കാരിലേക്ക് എത്തിക്കുന്ന സര്‍ക്കാര്‍ സംവിധാനം. ഭക്ഷണം നിക്ഷേപിക്കാന്‍ ദുബൈ നഗരത്തിലെ പള്ളികളിലും മറ്റുമായി 80 ഫ്രിഡ്ജുകള്‍. രണ്ട് സൂക്ഷിപ്പ് കേന്ദ്രങ്ങള്‍. ഈ റമദാനില്‍ മാത്രം 2160 ടണ്‍ ഭക്ഷണമാണ് ആവശ്യക്കാരെ തേടിയെത്തുക.
35 ഭക്ഷണശാലകള്‍, 13 സന്നദ്ധ കൂട്ടായ്മകള്‍, പിന്നെ സ്പോണ്‍സര്‍മാരും കൈകോര്‍ത്താണ് ദുബൈ നഗരസഭ ഭക്ഷ്യബാങ്ക് നടത്തുന്നത്. ഭക്ഷണം ശേഖരിക്കാന്‍ ഇക്കുറി ടാക്സി കമ്പനിയും രംഗത്തുണ്ട്. അജ്മാന്‍, റാസല്‍ഖൈമ എന്നിവിടങ്ങളിലേക്ക് ഫുഡ് ബാങ്ക് വ്യാപിപ്പിക്കുകയാണ്. വിശപ്പടങ്ങുന്നവന്റെ പ്രാര്‍ഥനയും സന്തോഷവുമാണ് ഈ ബാങ്കിലെ നിക്ഷേപകര്‍ക്കുള്ള റിട്ടേണ്‍.