റമദാനിൽ അപകടങ്ങൾ ഒഴിവാക്കാൻ പൂർണ ജാഗ്രത പാലിക്കണമെണമെന്ന് ഒമാന്‍ പൊലീസ്

Update: 2018-06-04 05:52 GMT
Editor : Jaisy
Advertising

റമദാനിൽ അപകടങ്ങൾ പലതും സംഭവിക്കുന്നത്​ ക്ഷീണം കാരണമാണെന്ന്​ ഒമാൻ റോഡ്​ സുരക്ഷാ അസോസിയേഷൻ സി. ഇ. ഒ അലി അൽ ബർവാനി പറഞ്ഞു

റമദാനിൽ അപകടങ്ങൾ ഒഴിവാക്കാൻ വാഹനമോടിക്കുന്നവർ പൂർണ ജാഗ്രത പാലിക്കണമെന്ന്​ റോയൽ ഒമാൻ പൊലീസും ഒമാൻ റോഡ്​ സുരക്ഷാ അസോസിയേഷനും ജനങ്ങൾക്ക്​ മുന്നറിയിപ്പ്​ നൽകി. റമദാനിൽ അപകടങ്ങൾ പലതും സംഭവിക്കുന്നത്​ ക്ഷീണം കാരണമാണെന്ന്​ ഒമാൻ റോഡ്​ സുരക്ഷാ അസോസിയേഷൻ സി. ഇ. ഒ അലി അൽ ബർവാനി പറഞ്ഞു.

Full View

കഴിഞ്ഞ മൂന്ന്​ വർഷക്കാലമായി ഒമാനിൽ റോഡപകടങ്ങൾ കുറഞ്ഞ്​ വരികയാണ്​. 2016 നെക്കാൾ കുറഞ്ഞ അപകട നിരക്കാണ്​ കഴിഞ്ഞ റമദാനിൽ റിപ്പോർട്ട്​ ചെയ്​തത്​. ഓരോ വർഷവും പുതിയ റോഡുകൾ തുറക്കുന്നത്​ അപകട നിരക്ക്​ കുറക്കാൻ സഹായിക്കുന്നുണ്ട്​. 'സേഫ്​ റമദാൻ' എന്നതാണ്​ റോഡ്​ സുരക്ഷാ അസോസിയേഷന്റെ ഈ റമദാനിലെ മുദ്രാവാക്യം. ഏറെ ദൂരം വാഹനമോടിക്കാനുള്ളവർ ലക്ഷ്യത്തിലെത്താൻ നേരത്തെ യാത്ര പുറപ്പെടണമെന്നും അലി അൽ ബർവാനി പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ നിലവിൽ വന്ന പുതിയ ഗതാഗത നിയമത്തെ ബർവാനി സ്വാഗതം ചെയ്തു. നോമ്പ്​ തുറക്കാൻ പോവുന്നവർ തിരക്ക്​ ​പിടിക്കരുതെന്ന്​ റോയൽ ഒമാൻ പൊലീസും മുന്നറിയിപ്പ്​ നൽകി.സുരക്ഷാ മാനദന്ധങ്ങൾ പാലിച്ചാണ്​ വാഹനങ്ങൾ ഓടിക്കേണ്ടതെന്ന്​ റോയൽ ഒമാൻ പൊലീസും ആവശ്യപ്പെട്ടു. മുൻ കാലങ്ങളിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നിരുന്നത്​ റമദാനിലാണ്​.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News