ഖത്തറില്‍ സമഗ്ര ടൂറിസം വികസന പദ്ധതികള്‍ വരുന്നു

Update: 2018-06-05 16:41 GMT
Editor : Jaisy
ഖത്തറില്‍ സമഗ്ര ടൂറിസം വികസന പദ്ധതികള്‍ വരുന്നു
Advertising

പഞ്ചവത്സര വികസനപദ്ധതിക്ക് ബ്ലൂപിന്റ് തയ്യാറാക്കും

ഖത്തറില്‍ സമഗ്ര ടൂറിസം വികസന പദ്ധതികള്‍ വരുന്നു. പഞ്ചവത്സര വികസനപദ്ധതിക്ക് ബ്ലൂപിന്റ് തയ്യാറാക്കും. ദേശീയ ടൂറിസം കൗണ്‍സില്‍ രൂപീകരിക്കുമെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ലാ ബിന്‍ നാസിര്‍ ബിന്‍ ഖലീഫ അല്‍ഥാനി പറഞ്ഞു . ഐക്യരാഷ്ട്ര സഭ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ ഖത്തറില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Full View

ഖത്തറിന്റെ അഭിമാന പദ്ധതിയായ 'വിഷൻ 2030'ന്റെ ഭാഗമായി രാജ്യത്തിന്റെ ടുറിസം മേഖലയിൽ സമൂല പരിഷ്​കരണങ്ങളാണ് കൊണ്ടുവരുന്നത്​. നിലവിലുള്ള ഖത്തർ ടൂറിസം ​അതോറിറ്റി പരിഷ്​കരിച്ച്​ ദേശീയ ടൂറിസം കൗൺസിലാക്കി മാറ്റും. അടുത്ത അഞ്ചുവർഷത്തേക്കുള്ള രാജ്യത്തിന്റെ ടൂറിസം വികസനത്തിന്റെ ബ്ലൂപ്രിന്റ്​ തയാറാക്കും. ഭൂമിശാസ്​ ത്രപരമായ ഘടകങ്ങളും പ്രകൃതി വിഭവങ്ങളും കണക്കിലെടുത്ത്​ രാജ്യത്തെ ആറ്​ ​ടൂറിസം മേഖലകളാക്കി തിരിക്കും. ലോക ടൂറിസം ദിനാചരണത്തിന്റെ ഭാഗമായി യുനൈറ്റഡ്​ നാഷൻസ്​ വേൾഡ്​ ടൂറിസം ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ദോഹ ഷെറാട്ടൺ ഹോട്ടലിൽ നടന്ന പരിപാടി ഉദ്​ഘാടനം ചെയ്യവെ പ്രധാനമന്ത്രി ശൈഖ്​ അബ്​ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനിയാണ്​ ഇക്കാര്യം പ്രഖ്യാപിച്ചത്​. പ്രധാനമന്ത്രിയുടെ കീഴിലുള്ള ഉന്നത തല സമിതിയാവും ഇതിനെ നിയ​ന്ത്രിക്കുക.

2014ൽ തുടക്കമിട്ട ടൂറിസം രംഗത്തെ പരിഷ്​കരണങ്ങളുടെ തുടർച്ചയായാണ്​ അടുത്ത ഘട്ടത്തിലെ വികസന പദ്ധതികളെന്ന്​ ഖത്തർ ടൂറിസം ​അതോറിറ്റി ആക്ടിങ്​ ചെയർമാൻ ഹസൻ അൽ ഇബ്രാഹിം വ്യക്തമാക്കി. രാജ്യത്തെ പ്രകൃതി വിഭവങ്ങളും സാംസ്കാരിക പൈതൃകവും പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വികസനമാണുദ്ദേശിക്കുന്നത്​.2023 ആവുമ്പോഴേക്കും നിലവിൽ വർഷത്തിൽ രാജ്യത്തേക്കെത്തുന്ന ടൂറിസ്റ്റുകളുടെ ശരാശരി എണ്ണം ഇരട്ടിയിലധികമാക്കി 56 ലക്ഷമാക്കുകയാണ്​ ലക്ഷ്യം. രാജ്യത്തെ ഹോട്ടലുകളുടെ ഉപയോഗ നിരക്ക്​ 72 ശതമാനത്തിലെത്തിക്കാനും ഉന്നമിടുന്നു. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിലേക്കുള്ള ടൂറിസം മേഖലയുടെ വിഹിതം നിലവിലെ 1980 കോടി റിയാലിൽനിന്ന്​ 4130 കോടി റിയാലായി വർധിപ്പിക്കാനും ലക്ഷ്യമുണ്ട്​. UNWTO Secretary General , Talib Rifai , വിവിധ വകുപ്പ് മന്ത്രിമാര്‍ ഖത്തര്‍ എയര്‍വെയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ബാകിര്‍ തുടങ്ങിയവരും സംബന്ധിച്ചു .

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News