ഖത്തറില്‍ പൊതു-സ്വകാര്യ മേഖലകളില്‍ 4000ത്തോളം തൊഴിലവസരങ്ങള്‍
സ്വദേശികള്‍ക്കാണ് മുന്‍ഗണനയെങ്കിലും അപേക്ഷകരില്ലെങ്കില്‍ വിദേശികളെയും പരിഗണിക്കുമെന്ന് തൊഴില്‍ മന്ത്രി ഡോക്ടര്‍ ഈസ ബിന്‍ സഅദ് അല്‍ ജഫാലി അൽ നുഐമി വ്യക്തമാക്കി
ഖത്തറില്‍ പൊതു-സ്വകാര്യ മേഖലകളില്‍ 4000 ത്തോളം പുതിയ തൊഴിലവസരങ്ങള്‍ ഉള്ളതായി ഭരണനിര്‍വ്വഹണ വികസന തൊഴില്‍ സാമൂഹിക മന്ത്രാലയം . സ്വദേശികള്‍ക്കാണ് മുന്‍ഗണനയെങ്കിലും അപേക്ഷകരില്ലെങ്കില്‍ വിദേശികളെയും പരിഗണിക്കുമെന്ന് തൊഴില്‍ മന്ത്രി ഡോക്ടര്‍ ഈസ ബിന്‍ സഅദ് അല്‍ ജഫാലി അൽ നുഐമി വ്യക്തമാക്കി.
ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 3798 ഒഴിവുകളില്‍ അധികവും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കാണ് , പൊതുമേഖലയില്‍ 3337 ഉം സ്വകാര്യ മേഖലയില്‍ 461 ഉം തസ്തികളിലേക്കാണ് ഉടന്‍ നിയമനം നടക്കുക. ഭരണനിർവ്വഹണ വികസന, തൊഴിൽ സാമൂഹിക മന്ത്രാലയം പ്രസിദ്ധപ്പെടുത്തിയ കണക്കിനു പുറമെ സ്വകാര്യമേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത നിരവധി തൊഴിലവസരങ്ങളും ഉണ്ട്. എല്ലാ തസ്തികകളിലേക്കുമുള്ള അപേക്ഷാ നടപടികൾ ആരംഭിച്ചുവെന്നും ജോലി തേടുന്നവർ തങ്ങളുടെ വിവരങ്ങൾ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യണമെന്നും താഴില്‍ സാമൂഹിക കാര്യ മന്ത്രി ഡോ. ഈസ ബിൻ സഅദ് അൽ ജഫാലി അൽ നുഐമി ആവശ്യപ്പെട്ടു.
2016ലെ 15ാം നമ്പർ മാനവിക വിഭവശേഷി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തസ്തികകളിലേക്കുള്ള നിയമനം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. യോഗ്യരായ സ്വദേശികള്‍ക്കാണ് മുന്‍ഗണന പിന്നീട് ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവരെയും തുടര്‍ന്ന് അറബ് പൗരന്മാരെയും പരിഗണിക്കും ഇത് കഴിഞ്ഞായിരിക്കും ഇന്ത്യക്കാരടക്കമുള്ള പ്രവാസികളെ പരിഗണിക്കുക. സ്വദേശി തൊഴിലന്വോഷകര്ക്കായി മന്ത്രാലയം പ്രത്യേക വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട് .