ഖത്തറുമായുള്ള അകൽച്ച പരിഹരിക്കാൻ വീണ്ടും ഊര്‍ജ്ജിത നീക്കം

Update: 2018-06-05 16:01 GMT
Editor : Jaisy
ഖത്തറുമായുള്ള അകൽച്ച പരിഹരിക്കാൻ വീണ്ടും ഊര്‍ജ്ജിത നീക്കം
Advertising

ഇരുപക്ഷവും നിലപാടുകളിൽ ഉറച്ചുനില്‍ക്കുമ്പോഴും യു.എസ്​ പ്രസിഡന്റ്​ ഡൊണാൾഡ്​ ട്രംപിന്റെ നേതൃത്വത്തിലുളള സമവായ നീക്കം വിജയം കാണുമെന്ന പ്രതീക്ഷ ശക്​തമാണ്

ഖത്തറുമായുള്ള സൗദി അനുകൂല രാജ്യങ്ങളുടെ അകൽച്ച പരിഹരിക്കാൻ വീണ്ടും ഊര്‍ജ്ജിത നീക്കം. ഇരുപക്ഷവും നിലപാടുകളിൽ ഉറച്ചുനില്‍ക്കുമ്പോഴും യു.എസ്​ പ്രസിഡന്റ്​ ഡൊണാൾഡ്​ ട്രംപിന്റെ നേതൃത്വത്തിലുളള സമവായ നീക്കം വിജയം കാണുമെന്ന പ്രതീക്ഷ ശക്​തമാണ്​. ഈ മാസം തന്നെ പ്രശ്നപരിഹാരം ഉണ്ടാകുമെന്നു തന്നെയാണ്​ വൈറ്റ്​ഹൗസ്​ വ്യക്തമാക്കുന്നത്​.

ക്യാമ്പ്​ ഡേവിഡിൽ അടുത്ത മാസം നടക്കേണ്ട ജി.സി.സി രാജ്യങ്ങളുടെ ഉച്ചകോടി യു.എസ്​ പ്രസിഡന്റ്​ ട്രംപ്​ തന്നെ മാറ്റി വെച്ചെങ്കിലും സമവായ നീക്കങ്ങളിൽ നിന്ന്​ പിറകോട്ടില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ്​ അമേരിക്ക. ഈ മാസം തന്നെ ഭിന്നത പരിഹരിക്കാൻ സാധിക്കുമെന്ന ട്രംപിന്റെ ഉറപ്പ്​ നടപ്പായേക്കും എന്ന സൂചനയാണ്​ വൈറ്റ്​ഹൗസ്​ വക്താവും നൽകുന്നത്​. ട്രംപിനു പുറമെ കുവൈത്ത്​ അമീറിന്റെ മധ്യസ്ഥ നീക്കങ്ങളും പുനരാരംഭിച്ചത്​ പ്രതീക്ഷ പകരുന്ന ഘടകമാണ്​. സമവായനീക്കം കരുത്താർജിക്കുന്നതിന്റെ ഭാഗമായി പ്രധാന ഗൾഫ്​ നേതാക്കളുമായി ട്രംപ്​ ടെലിഫോണിൽ ബനധപ്പെട്ടു. അധികം വൈകാതെ തന്നെ ചില പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നു തന്നെയാണ്​ യു.എസ്​ ഭരണകൂടം വ്യക്തമാക്കുന്നത്​.

പോയ വർഷം ജൂൺ അഞ്ചിനായിരുന്നു ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാൻ സൗദി അറേബ്യ, യു.എ.ഇ,ബഹ്റൈൻ, ഈജിപ്ത്​ എന്നീ രാജ്യങ്ങൾ തീരുമാനിച്ചത്​. ഒരുമിച്ചു നിന്ന ഗൾഫ്​ രാജ്യങ്ങളുടെ കെട്ടുറപ്പാണ്​ അതോടെ തകർന്നത്​. പശ്ചിമേഷ്യയിൽ ഇറാൻവിരുദ്ധ പക്ഷം വിപുലീകരിക്കാനും ​ഐക്യ ഗൾഫ്​ കൂട്ടായ്മ അനിവാര്യമാണെന്ന തിരിച്ചറിവിലാണ്​ അമേരിക്ക. സിറിയ, യെമൻ, ലബനാൻ പ്രശ്നങ്ങൾ സങ്കീർണമാക്കുന്ന ഇറാനെ അമർച്ച ചെയ്യണമെന്ന കാര്യത്തിൽ​ ഗൾഫ്​ രാജ്യങ്ങളും ഏറെക്കുറെ അമേരിക്കക്കൊപ്പമാണ്​.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News