സന്ദര്‍ശക വിസ നിരക്കില്‍ കുറവ് വരുത്തിയത് ഇന്ത്യയടക്കം ചുരുക്കം രാജ്യങ്ങള്‍ക്ക് മാത്രമെന്ന് റിപ്പോര്‍ട്ടുകള്‍

Update: 2018-06-05 12:04 GMT
Editor : Jaisy
സന്ദര്‍ശക വിസ നിരക്കില്‍ കുറവ് വരുത്തിയത് ഇന്ത്യയടക്കം ചുരുക്കം രാജ്യങ്ങള്‍ക്ക് മാത്രമെന്ന് റിപ്പോര്‍ട്ടുകള്‍
Advertising

കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്

സൌദിയിലേക്കുള്ള സന്ദര്‍ശക വിസ നിരക്കില്‍ കുറവ് വരുത്തിയത് ഇന്ത്യയടക്കം ചുരുക്കം രാജ്യങ്ങള്‍ക്ക് മാത്രമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. യൂറോപ്പിലെ ഷെന്‍ഗന്‍ വിസ പ്രാബല്യത്തിലുള്ള രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയേയും സൌദി പരിഗണിച്ചത്. വിപണിയില്‍ ഉണര്‍വുണ്ടാക്കും പുതിയ തീരുമാനം.

ഷെന്‍ഗന്‍ കരാറില്‍ ഒപ്പിട്ട രാജ്യങ്ങളിലുള്ളവര്‍ക്ക് അംഗ രാജ്യങ്ങളിലേക്ക് പരസ്പരം പറക്കാം.26 അംഗ രാഷ്ട്രങ്ങളാണ് ഇതിലുള്ളത്. ഈ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയേയും വിസ നിരക്കിന് പരിഗണിച്ചത്. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു ഇതിനുള്ള തീരുമാനമെന്ന് അറബ് മാധ്യമങ്ങള്‍ പറയുന്നു. ഇതര രാജ്യങ്ങളുടെ കാര്യത്തില്‍ തീരുമാനം പിന്നീടുണ്ടാകുമെന്നാണ് സൂചന. പുതിയ മൂന്ന് മാസ വിസിറ്റ് വിസ അനുവദിക്കുന്നത് ഇപ്പോള്‍ 305 റിയാലിനാണ്. പ്രവാസികളെ സംബന്ധിച്ച് ഗുണമാകും തീരുമാനം. സൌദിയിലേക്കുള്ള സന്ദര്‍ശക വിസക്ക് 2000 റിയാല്‍ ഫീ എര്‍പ്പെടുത്തിയതോടെ സന്ദര്‍ശക വിസ വില്‍പന 20 ശതമാനം കുറഞ്ഞിരുന്നു. ഇത് വിപണിയിലും റിയല്‍ എസ്റ്റേറ്റ് മേഖലയിലും പ്രതിഫലനമുണ്ടാക്കി. താമസ വാണിജ്യ കെട്ടിട വാടക കുത്തനെ വീണു. ഇതിന്റെ പ്രതിഫലനം മാര്‍ക്കറ്റിലുമുണ്ടായി. ഇതാണ് വിസ നിരക്ക് കുറക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍‌. തീരുമാനത്തില്‍ ആഹ്ലാദത്തിലാണ് സൌദിയിലെ ചേംബര്‍ ഓഫ് കൊമേഴ്സ്. പ്രവാസികള്‍ക്ക് കുടുംബത്തെ കൊണ്ടു വരാനും താമസിപ്പിക്കാനും നേരത്തെയുള്ള ചെലവിന്റെ മൂന്നുലൊന്നാകും ഇനിയുള്ള നിരക്ക്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News