മക്ക മദീന ഹറമുകളിലെത്തുന്ന രോഗികള്‍ക്കായി സൌജന്യ വീല്‍ചെയറുകള്‍
മസ്ജിദുൽ ഹറാം ഗതാഗത സേവന വിഭാഗമാണ് ഇത്രയും സൗജന്യ വീൽചെയറുകൾ ഒരുക്കിയിരിക്കുന്നത്
മക്ക മദീന ഹറമുകളിലെത്തുന്ന രോഗികള്‍ക്കും പ്രായം കൂടിയവരുമായവര്‍ക്ക് സേവനത്തിന് ഒന്‍പതിനായിരത്തോളം സൌജന്യ വീല്‍ചെയറുകള്‍. മസ്ജിദുൽ ഹറാം ഗതാഗത സേവന വിഭാഗമാണ് ഇത്രയും സൗജന്യ വീൽചെയറുകൾ ഒരുക്കിയിരിക്കുന്നത്. 700 ഓളം ഇലക്ട്രിക് വണ്ടികളും ഹറമിലുണ്ട്.
40 ഡിഗ്രിക്ക് മുകളിലാണ് ഇരു ഹറമുകളിലും ചൂട്. ഇവിടെ തീര്‍ഥാടനത്തിനെത്തുന്ന രോഗികളും പ്രായാധിക്യമുള്ളവര്‍ക്കും സൌജന്യമാണ് സേവനം. 700 ഓളം ഇലക്ട്രിക് വണ്ടികളും ഹറമിലുണ്ട്. വീൽ ചെയർ വിതരണത്തിന് പ്രത്യേക സ്ഥലങ്ങളുണ്ട് ഹറമില്‍. മൂന്ന് ഷിഫ്റ്റുകളിലായി നിരവധി പേരുണ്ട് സേവനത്തിന്. സൂപ്പർവൈസർമാരും ടെക്നീഷ്യന്മാരും ഉള്‍പ്പെടെ ഓഫീസ് ജോലിക്കാരായി 168 പേരും. വീൽ ചെയറുകൾക്ക്പ്രത്യേക പാതയും നിശ്ചയിച്ചിട്ടുണ്ട്. ഉപയോഗിക്കുന്നവർ നിയമങ്ങൾ ലംഘിക്കുന്നില്ലെന്ന് നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരുണ്ട്.