യുനെസ്കോയുടെ സര്‍ഗാത്മക രൂപകല്‍പനാ നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി ദുബൈ

Update: 2018-06-05 20:37 GMT
Editor : Jaisy
യുനെസ്കോയുടെ സര്‍ഗാത്മക രൂപകല്‍പനാ നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി ദുബൈ
Advertising

ഈ അംഗീകാരം ലഭിക്കുന്ന അറബ് മേഖലയിലെ ആദ്യ നഗരമാണ് ദുബൈ

ദുബൈ നഗരം യുനെസ്കോയുടെ സര്‍ഗാത്മക രൂപകല്‍പനാ നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി. ഈ അംഗീകാരം ലഭിക്കുന്ന അറബ് മേഖലയിലെ ആദ്യ നഗരമാണ് ദുബൈ.

Full View

വിവിധ രംഗങ്ങളിലെ രൂപകല്‍പനാ മികവും കലാപരതയും കണക്കിലെടുത്താണ് ദുബൈ നഗരത്തെ തേടി യുനെസ്കോ അംഗീകാരമെത്തിയതെന്ന് ദുബൈ നഗരസഭാ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ അംഗീകാരം ലഭിക്കുന്ന ആദ്യ ഗള്‍ഫ് നഗരവും ലോകത്തെ ഇരുപത്തിനാലാമത് നഗരവുമാണ് ദുബൈ. ഇതോടെ യുനെസ്കോയുടെ ക്രിയേറ്റീവ് സിറ്റീസ് ശൃംഖലയുടെ ഭാഗമായി ദുബൈ മാറും. ഇത്തരത്തില്‍ 180 നഗരങ്ങളുടെ ശൃംഖലയുണ്ടാക്കി ഒറ്റ ലക്ഷ്യത്തോടെ കല, രൂപകല്‍പന രംഗങ്ങളില്‍ പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യം. അംഗീകാരത്തിന്റെ ഭാഗമായി അടുത്ത നാലുവര്‍ഷത്തിനിടെ വിവിധ പരിപാടികളും പദ്ധതികളും നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്ക് ഊന്നല്‍ നല്‍കുന്ന രൂപകല്‍പനകള്‍ക്കാണ് ദുബൈ മുന്‍തൂക്കം നല്‍കുക.

നേട്ടത്തെ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം പ്രശംസിച്ചു. ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍, അബ്ദുല്ല അല്‍ ബസ്തി, നഗരസഭ ഡയറക്ടര്‍ ജനറല്‍ ദാവൂദ് അബ്ദുറഹ്മാന്‍ അല്‍ ഹാജിറി, സിഡിഎ ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അബ്ദുല്‍കരീം ജുള്‍ഫാര്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News