കുവൈത്തിനെതിരായ വിലക്ക് പിന്‍വലിക്കാനൊരുങ്ങി അന്താരാഷ്ട്ര ഒളിമ്പിക്ക് അസോസിയേഷനും
കുവൈത്തിന് ഏർപ്പെടുത്തിയ വിലക്ക് ഫിഫ ഡിസംബറിൽ പിൻവലിച്ചിരുന്നു
കുവൈത്തിനു മേൽ അന്താരാഷ്ട്ര ഒളിമ്പിക്ക് അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചേക്കും. ജൂലൈയില്‍ കുവൈത്തില്‍ ചേരുന്ന പ്രത്യേക യോഗം ഇക്കാര്യങ്ങള്‍ പരിശോധിക്കും. കുവൈത്തിന്
ഏർപ്പെടുത്തിയ വിലക്ക്
ഫിഫ ഡിസംബറിൽ പിൻവലിച്ചിരുന്നു.
കായിക വിലക്ക് നീക്കാൻ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് കുവൈത്ത് സ്പോർട്സ്
അതോറിറ്റി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കത്ത് നൽകിയിരുന്നു. അതിനുള്ള മറുപടിയിലാണ് കുവൈത്തിൽ യോഗം ചേരുന്ന കാര്യം ഒളിമ്പിക് കമ്മിറ്റി വ്യക്തമാക്കിയത്. വിഷയം ചർച്ച ചെയ്യുന്നതിന് ഒളിമ്പിക് കമ്മിറ്റിക്ക് കീഴിലെ പ്രത്യേക സംഘമാണ് കുവൈത്ത് സന്ദർശിക്കുക. സ്പോർട്സ്
അതോറിറ്റി മേധാവികൾക്ക് പുറമെ ബന്ധപ്പെട്ട സർക്കാർ പ്രതിനിധികളുമായും സംഘം വിശദമായ ചർച്ച നടത്തും.
കായിക മേഖലയിൽ സർക്കാറിന്റെ അമിത ഇടപെടലുണ്ടാവുന്നുവെന്നാരോപിച്ചാണ്
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ഫിഫയും കുവൈത്തിനെ സസ്പെൻഡ്
ചെയ്തത്. വിലക്ക് മൂലം അന്താരാഷ്ട്ര മത്സര വേദികളിൽനിന്ന് മാറ്റി നിർത്തപ്പെട്ട കുവൈത്തിന് റിയോ ഒളിമ്പിക്സിലും പ്രാതിനിധ്യം ഉണ്ടായിരുന്നില്ല.
ശൈഖ്
തലാൽ അൽ ഫഹദിന്റെ കാലത്ത്
കുവൈത്തിലെ കായിക സംഘടനകളും സർക്കാറുമായുള്ള പ്രശ്നങ്ങളാണ്
കായിക വിലക്കിന്
കാരണമായത്. കായിക സംഘടനകളുടെ മേൽ സർക്കാർ ഇടപെടില്ല എന്ന്
ഉറപ്പുനൽകിയ
തിന്റെ അടിസ്ഥാനത്തിൽ കുവൈത്തിന്
ഏർപ്പെടുത്തിയ വിലക്ക്
ഫിഫ ഡിസംബറിൽ പിൻവലിച്ചിരുന്നു. രണ്ടുവർഷത്തെ വിലക്കിന്
ശേഷം തിരിച്ചെത്തിയ കുവൈത്ത്
ഫുട്ബാൾ ടീം ഇപ്പോൾ രാജ്യാന്തര തലത്തിൽ സജീവമാണ്.