ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനം ഒമാനിലെത്തുന്നു
853 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള എമിറേറ്റ്സ് എയർലൈൻസിന്റെ വിമാനം ജൂലൈ ഒന്നിനാണ് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്റ് ചെയ്യുക
ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനമായ എ 380 എയർബസ് വിമാനം
ഒമാനിലെത്തുന്നു. 853 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള എമിറേറ്റ്സ്
എയർലൈൻസിന്റെ വിമാനം ജൂലൈ ഒന്നിനാണ്
മസ്കത്ത്
അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്റ്
ചെയ്യുക.
ഒമാനിലേക്ക്
സർവീസ്
ആരംഭിച്ചതിന്റെ 25ാം വാർഷികത്തിന്റെ ഭാഗമായാണ് എ 380 എയർബസ് വിമാനം
മസ്കത്തിലേക്ക്
എത്തുന്നത് എന്ന് എമിറേറ്റ്സ്
എയർലൈൻസ്
അറിയിച്ചു. ജൂലൈ ഒന്നിന്
രാവിലെ 8.25ന്
ദുബൈയിൽ നിന്ന്
പുറപ്പെട്ട്
9.35ന്
മസ്കത്തിലെത്തും. തിരിച്ച്
12.05ന്
പുറപ്പെടുന്ന വിമാനം ഉച്ചക്ക്
1.10ന്
ദുബൈയിൽ എത്തും. മൊത്തം 400
കിലോമീറ്ററാണ്
സഞ്ചരിക്കുക. എ 380 ഇതുവരെ സഞ്ചരിച്ചതിൽ ഏറ്റവും കുറഞ്ഞ ദൂരങ്ങളിൽ ഒന്നാണ്
മസ്കത്തിലേക്ക്
ഷെഡ്യൂൾ ചെയ്തിരിക്കുന്നത്
. 1993ലാണ്
എമിറേറ്റ്സ്
മസ്കത്തിലേക്ക്
ആദ്യ സർവീസ്
ആരംഭിച്ചത്
. ഇതുവരെ 4.3 ദശലക്ഷം യാത്രക്കാരാണ്
ഒമാനിൽ നിന്ന്
എമിറേറ്റ്സ്
വിമാനത്തിൽ സഞ്ചരിച്ചിട്ടുള്ളത്
.