കുവൈത്തിലേക്ക് നഴ്‍സിംഗ് റിക്രൂട്ട്മെന്റ് സര്‍ക്കാര്‍ ഏജന്‍സി വഴി നേരിട്ട്

നഴ്സിംഗ് റിക്രൂട്ട്മെന്റ് വിഷയത്തില്‍ സംസ്ഥാന സർക്കാർ പ്രതിനിധി സംഘം കുവൈത്ത് ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറിയുമായി ചർച്ച നടത്തി.

Update: 2018-06-26 05:29 GMT
Advertising

നഴ്‍സിംഗ് റിക്രൂട്ട്മെൻറ് വിഷയത്തിൽ സംസ്ഥാന സർക്കാർ പ്രതിനിധി സംഘം കുവൈത്ത് ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറിയുമായി ചർച്ച നടത്തി. ചർച്ച ഫലപ്രദമായിരുന്നുവെന്നും സർക്കാർ ഏജൻസി വഴി നേരിട്ട്
നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം സന്നദ്ധത അറിയിച്ചതായും പ്രതിനിധി സംഘത്തെ നയിച്ച സംസ്ഥാന തൊഴിൽ മന്ത്രി ടി പി. രാമകൃഷ്ണൻ മീഡിയാവണ്ണിനോടു പറഞ്ഞു.

ആരോഗ്യമന്ത്രാലയത്തിൽ നിയമനം ലഭിച്ചിട്ടും ജോലിയും ശമ്പളവുമില്ലാതെ പ്രയാസപ്പെടുന്ന നഴ്‍സുമാരുടെ വിഷയത്തിലും സഹകരണാത്മകമായ നിലപാടാണ്
ഈ വിഷയത്തിലും കുവൈത്ത്
അധികൃതരുടെ ഭാഗത്തുനിന്ന്
ഉണ്ടായതെന്ന്
മന്ത്രി പറഞ്ഞു.

അണ്ടർ സെക്രട്ടറിയുമായുള്ള ചർച്ചയുടെ തുടർകാര്യങ്ങൾക്കായി എംബസ്സിയുടെ സഹായത്തോടെ കുവൈത്ത്
ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹുമായി ബന്ധപ്പെടുമെന്നും മന്ത്രി പറഞ്ഞു . റിക്രൂട്ട്മെൻറ്
സർക്കാർ ഏജൻസിയായ ഒഡെപെക്
വഴിയാകുന്നതോടെ സർവീസ് ചാർജ് ആയി 20000 രൂപ മാത്രമാണ് ഉദ്യോഗാർത്ഥികൾക്ക്‌ ചെലവ് വരിക.

തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണനു പുറമെ,
(ഒഡെപെക്) ചെയർമാൻ എൻ. ശശിധരൻ നായർ, എം.ഡി ശ്രീറാം വെങ്കട്ടരാമൻ, ജനറൽ മാനേജർ സജു സുലോചന സോമദേവ്, ഇന്ത്യൻ എംബസി പ്രതിനിധി യു.എസ്
. സിബി എന്നിവരാണ് കുവൈത്ത് ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി മാജിദ അൽ ഖത്താനുമായി ചർച്ച നടത്തിയത്.

Tags:    

Similar News