ദുബൈ ജയിലില്‍ സ്​ത്രീ തടവുകാരുടെ മക്കൾക്ക്​ മികച്ച പരിഗണന

മൈതാനം, കളിപ്പാട്ടങ്ങൾ നിറച്ച മുറി, ക്ലിനിക് ഇവ  ഇതിന്റെ ഭാഗമായി സ്ഥാപിക്കും. കുട്ടികളെ ഇടക്കിടെ വിനോദയാത്രകൾക്ക് കൊണ്ടുപോകണം. എന്നാൽ ഇതിന് മുമ്പ് മാതാവിൽ നിന്ന് അനുമതി വാങ്ങിയിരിക്കണം

Update: 2018-07-02 03:13 GMT
Advertising

ദുബൈ ജയിലിലെ സ് ത്രീ തടവുകാരുടെ മക്കൾക്ക് ഏറ്റവും മികച്ച പരിഗണന നൽകാൻ നിർദേശം. 77 കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം കിട്ടുക. ഇവർക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

രണ്ട് വയസിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് അമ്മമാരോടൊപ്പം ജയിലിൽ കഴിയാനുള്ള അനുവാദം ഈ മേഖലയിൽ ആദ്യമായി നൽകുന്നത് ദുബൈ പൊലീസാണ്. തടവുകാരുടെ കുട്ടികൾക്ക് ആരോഗ്യകരമായ അന്തരീക്ഷത്തിൽ പഠിക്കാനും വളരാനും കഴിയുന്ന വിധത്തിൽ നഴ് സറി കെട്ടിടങ്ങളിൽ മാറ്റം വരുത്താൻ നിർദേശിച്ചിട്ടുണ്ടെന്ന് ദുബൈ പൊലീസ് മേധാവി മേജർ ജനറൽ അബ് ദുല്ല ഖലീഫ അൽ മറി പറഞ്ഞു.

മൈതാനം, കളിപ്പാട്ടങ്ങൾ നിറച്ച മുറി, ക്ലിനിക് എന്നിവയൊക്കെ ഇതിന്റെ ഭാഗമായി സ് ഥാപിക്കും. കുട്ടികളെ ഇടക്കിടെ വിനോദയാത്രകൾക്ക് കൊണ്ടുപോകണമെന്നും നിർദേശമുണ്ട്. എന്നാൽ ഇതിന് മുമ്പ് മാതാവിൽ നിന്ന് അനുമതി വാങ്ങിയിരിക്കണം. വിവിധ ജയിലുകൾ സന്ദശിച്ച ശേഷമാണ് പൊലീസ് മേധാവി ഈ നിർദേശങ്ങൾ പുറപ്പെടുവിച്ചത്

Tags:    

Similar News