സൌദിയിലെ റിയാദ് ഇന്ത്യൻ എംബസി സ്കൂളിൽ അധ്യാപകരെ കൂട്ടത്തോടെ പിരിച്ചു വിടുന്നു
വിദേശികളുടെ ലെവി ഇരട്ടിച്ചതോടെ പ്രവാസികള്‍ കുട്ടികളെ നാട്ടിലെ സ്കൂളുകളിലേക്ക് മാറ്റി ചേര്‍ക്കുന്നുണ്ട്. കുട്ടികള്‍ കുറഞ്ഞതോടെയുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് മാനേജ്‍മെന്റ് നടപടി.
സൌദിയിലെ റിയാദ് ഇന്ത്യൻ എംബസി സ്കൂളിൽ അധ്യാപകരെ കൂട്ടത്തോടെ പിരിച്ചു വിടുന്നു. കുട്ടികള്‍ കുറഞ്ഞതോടെയുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് മാനേജ്‍മെന്റ് നടപടി. അധ്യാപകരെ പിരിച്ചു വിടുമ്പോള്‍ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.
വിദ്യാർഥികൾ കുറഞ്ഞതിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് മാനേജ്‍മെന്റ് നടപടി. രാജ്യത്ത് വിദേശികളുടെ ലെവി ഇരട്ടിച്ചതോടെ പ്രവാസികള്‍ കുട്ടികളെ നാട്ടിലെ സ്കൂളുകളിലേക്ക് മാറ്റി ചേര്‍ക്കുന്നുണ്ട്. ഇതോടെ നേരത്തെ 11000 കുട്ടികളുണ്ടായിരുന്നിടത്ത്
6800 ആയി ചുരുങ്ങി. ഇതോടെ സ്കൂളിന്റെ വരുമാനം കുറഞ്ഞു. ഇതോടെയാണ് പിരിച്ചു വിടല്‍ നോട്ടീസ് നല്‍കാന്‍ നീക്കം തുടങ്ങിയത്.
എന്നാല്‍ വരുമാനം കുറഞ്ഞിട്ടും ചെലവ് കുറഞ്ഞില്ലെന്ന പരാതിയുണ്ട് രക്ഷിതാക്കള്‍ക്ക്. അധ്യാപകരെ മാനദണ്ഡം കൂടാതെ കൂട്ടത്തോടെ പിരിച്ചുവിടുമെന്ന ആശങ്കയുമുണ്ട്. അധ്യാപകരുടെ എണ്ണം വെട്ടിക്കുറക്കുന്നതിന്
കൃത്യമായ മാനദണ്ഡം നിശ്ചയിക്കണമെന്നാണ്
ആവശ്യം. ജനറൽ ബോഡിയോഗം വിളിക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്ന്
രക്ഷിതാക്കൾ പരാതിപ്പെടുന്നു. ഇതു സംബന്ധിച്ച്
ഇന്ത്യൻ എംബസി, സകൂൾ മാനേജിങ്
കമ്മിറ്റി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്
.