സൌദിയില്‍ വാഹനങ്ങളുമായി കൂടുതല്‍ വനിതകള്‍ നിരത്തില്‍; സജീവമായി രാജ്യത്തെ വാഹന‌വിപണി

ഒന്നര ലക്ഷത്തോളം പേര്‍ ലൈസന്‍സിന് അപേക്ഷിച്ച് കാത്തിരിപ്പിലും പഠനത്തിലുമാണ്. അയ്യായിരത്തിലേറെ ലൈസന്‍സുകള്‍ നല്‍കി കഴിഞ്ഞു.

Update: 2018-07-06 01:45 GMT
Advertising

വിലക്ക് നീങ്ങിയതോടെ കൂടുതല്‍ വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് സൌദി ഭരണകൂടം. ഇതിനകം ആറായിരത്തിലേറെ വനിതകള്‍ക്ക് ലൈസന്‍സ് അനുവദിച്ചു കഴിഞ്ഞു. ലോണുകളിലൂടെ രാജ്യത്തെ വാഹന വിപണിയും സജീവമാണ്.

ജൂണ്‍ 24നാണ് സൌദിയില്‍ വനിതകള്‍ നിരത്തിലിറങ്ങിയത്. പുതിയ മാറ്റത്തെ ആഘോഷത്തോടെ സ്വീകരിച്ചു സ്വദേശികള്‍. ''നല്ല തീരുമാനമായിരുന്നു ഇത്. മാറ്റത്തിലാണ് രാജ്യം. വലിയ നഗരങ്ങളില്‍ ഗുണമാണ് ഇതുണ്ടാക്കുക. സ്വയം പര്യാപ്തമാക്കും ഇത്.'' സ്വദേശിയായ മുഹമ്മദ് ബിന്‍ നാസര്‍ പറഞ്ഞു.

ജോലിക്കാരായ വനിതകള്‍ ആശ്വാസത്തിലാണ്. പലരും വാഹനവുമായി നിരത്തിലുണ്ട്. ''എന്റെ സഹോദരിമാര്‍ക്കെല്ലാം അഭിവാദ്യം. ഭയവും അതിരുകളും ഇല്ലാതായിരിക്കുന്നു. മറ്റുള്ളവര്‍ക്ക് ഭാരമല്ല ഞങ്ങളിപ്പോള്‍. ജോലിക്ക് സ്വന്തമായി പോകാം, കുട്ടികളെ സ്കൂളിലെത്തിക്കാം. ആശ്വാസമാണിപ്പോള്‍.'' വനിതാ ഡ്രൈവര്‍ മര്‍വ പറയുന്നു.

ഒന്നര ലക്ഷത്തോളം പേര്‍ ലൈസന്‍സിന് അപേക്ഷിച്ച് കാത്തിരിപ്പിലും പഠനത്തിലുമാണ്. അയ്യായിരത്തിലേറെ ലൈസന്‍സുകള്‍ നല്‍കി കഴിഞ്ഞു. ''ഒരുപാട് കാത്തിരിപ്പിന് ശേഷമെത്തിയ തീരുമാനമാണ്. സമയബന്ധിതമായാണ് പരിശീലനം. ഡ്രൈവിങിനു വേണ്ടതെല്ലാം നല്‍കുന്നുണ്ട്. കുടുംബങ്ങളെ കൂടുതല്‍ അടുപ്പിക്കും നിലവിലെ സാഹചര്യം.'' വനിതാ പരിശീലകയായ ഫാത്തിമ പറഞ്ഞു. പുതിയ മാറ്റങ്ങളോടെ ചടുലമാണ് രാജ്യത്തെ വാഹന വിപണി.

Tags:    

Similar News