നിയമ ലംഘകര്‍ക്കായി തെരച്ചില്‍; സൌദിയില്‍ പിടിയിലായവരുടെ എണ്ണം​പതിമൂന്നര ലക്ഷം കവിഞ്ഞു

നിയമ ലംഘകരില്ലാത്ത രാജ്യം കാമ്പയിന്റെ ഭാഗമായാണ് പരിശോധന നടന്നത്

Update: 2018-07-09 02:06 GMT
Advertising

സൌദിയില്‍ എട്ട്
മാസത്തിനിടെ പിടിയിലായ നിയമലംഘകരുടെ എണ്ണം
പതിമൂന്നര ലക്ഷം കവിഞ്ഞു. നിയമ ലംഘകരില്ലാത്ത രാജ്യം കാമ്പയിന്റെ ഭാഗമായാണ് പരിശോധന നടന്നത്.

സൗദിയിൽ നിയമ ലംഘകരില്ലാത്ത രാജ്യം എന്ന പേരില്‍ കഴിഞ്ഞ നവംബറിലാണ് പ്രത്യേക ക്യാമ്പയിന്‍ തുടങ്ങിയത്. യമന്‍, എത്യോപ്യ സ്വദേശികളാണ് അറസ്റ്റിലായവരില്‍ 97 ശതമാനവും. തൊഴില്‍ താമസ നിയമ ലംഘനത്തിനാണ് പരിശോധന തുടങ്ങിയത്. രാജ്യത്ത് പ്രഖ്യാപിച്ച പൊതുമാപ്പിന് ശേഷമായിരുന്നു ഇത്. നവംബര്‍ 16ന് ആരംഭിച്ച പ്രത്യേക ക്യാമ്പയിന്‍ തൊഴില്‍, മുനിസിപ്പല്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് സുരക്ഷാ വിഭാഗം നടത്തുന്നത്. താമസ രേഖയില്ലാത്തവരും കാലാവധി കഴിഞ്ഞവരുമായി പിടിയിലായത് ഒന്‍പതര ലക്ഷം പേരാണ്. തൊഴില്‍ നിയമ ലംഘനത്തിന് രണ്ടര ലക്ഷത്തോളം പേരും. നിയമ വിരുദ്ധമായി രാജ്യം വിടാന്‍ ശ്രമിച്ചവരും സഹായം ചെയ്തവരുമാണ് അറസ്റ്റിലായ ബാക്കിയുള്ളവര്‍. നിയമ ലംഘകർക്ക്
താമസ,യാത്രാ സൗകര്യങ്ങൾ ചെയ്തുകൊടുത്ത 446 പേർ പിടിയിലായി. ആഭ്യന്തര മന്ത്രാലയമാണ് കണക്കുകള്‍ പുറത്ത് വിട്ടത്.

Tags:    

Similar News