ഓരോ തിരയിലും വെള്ളാരംകല്ലുകള്‍; അത്ഭുതമായി ഒമാനിലെ തിവി ബീച്ച്

പല വലിപ്പത്തില്‍, പല ആകൃതിയിലുള്ള വെള്ളാരംകല്ലുകള്‍. കിലോമീറ്ററുകള്‍ ദൂരത്തില്‍ കടല്‍ത്തിരകള്‍ പാകിയ വെള്ളാരംകല്‍ കൂട്ടമാണ് ഒമാനിലെ തിവി ബീച്ചിന്റെ അഴക്

Update: 2018-07-09 05:37 GMT
Advertising

ഓരോ തിരയിലും മനോഹരമായ വെള്ളാരംകല്ലുകൾ തീരത്ത് അടിയുന്ന ഒമാനിലെ അപൂര്‍വ കടല്‍ത്തീരത്തിന്റെ കാഴ്ചകള്‍ കാണാം ഇനി. മസ്കത്തില്‍ നിന്ന് 154 കിലോമീറ്റര്‍ അകലെ സൂര്‍ പട്ടണത്തിന് അടുത്ത് തിവിയിലാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഈ പെബിള്‍സ് ബീച്ച്.

Full View

ഈ തീരത്തേക്ക് എത്തുന്ന ഓരോ തിരയിലും തിളക്കമുള്ള വെള്ളാരംകല്ലുകളുണ്ടാകും. പല നിറത്തില്‍, പല വലിപ്പത്തില്‍, പല ആകൃതിയിലുള്ള വെള്ളാരംകല്ലുകള്‍. കിലോമീറ്ററുകള്‍ ദൂരത്തില്‍ കടല്‍ത്തിരകള്‍ പാകിയ വെള്ളാരംകല്‍ കൂട്ടമാണ് ഒമാനിലെ തിവി ബീച്ചിന്റെ അഴക്. എത്രദൂരത്തേക്ക് ഈ വെള്ളാരംകല്ലുകള്‍കാണാമെന്ന് പ്രദേശവാസികള്‍ക്ക് പോലും അറിയില്ല.

ഇവിടെ നിന്ന് വെള്ളാരംകല്ലുകള്‍ വാരിക്കടത്തുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്. തെളിഞ്ഞ വെള്ളത്തില്‍ ചൂണ്ടയെറിഞ്ഞ് പിടിക്കാന്‍ കഴിയുന്നവിധം മല്‍സ്യകൂട്ടങ്ങളെത്തുന്ന മല്‍സ്യബന്ധനഗ്രാമം കൂടിയാണ് തിവി. സഞ്ചാരികള്‍ക്കായി പ്രത്യേക സൗകര്യമൊന്നും ഇവിടെ ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും നിരവധി പേര്‍ ഈ പെബിള്‍സ് ബീച്ചിലെത്താറുണ്ട്. മസ്കത്ത് ഖുറിയാത്ത് സൂര്‍ ഹൈവേ വഴി തിവി ബീച്ചിലെത്താം.

Tags:    

Similar News