സൌദിയിലെ വനിതകള്‍ ഇനി വിമാനവും പറത്തും
കിഴക്കന്‍ പ്രവിശ്യയിലെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കീഴില്‍ പൈലറ്റാകാന്‍ വനിതകള്‍ക്കും അവസരം
വാഹനമോടിക്കാന്‍ അനുമതിയായതിന് പിന്നാലെ സൌദിയില്‍ വിമാനം പറത്താനും വനിതകള്‍ക്ക് അനുമതി. കിഴക്കന്‍ പ്രവിശ്യയിലെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കീഴില്‍ പൈലറ്റാകാന്‍ വനിതകള്‍ക്കും അവസരം.ആകെ അപേക്ഷ നല്‍കിയ രണ്ടായിരത്തോളം പേരില്‍ നാന്നൂറ് പേര്‍ വനിതകളാണ്.
റോഡിലിറങ്ങിയിട്ട് ഒരു മാസക്കാലത്തോട് അടുക്കുകയാണ്. ഇനി ആകാശത്തേക്കാണ് സൌദി വനിതകളുടെ നോട്ടം. അതിനാകാശം തുറന്നു കൊടുത്തിരിക്കുന്നു സൌദി ഭരണകൂടം. ദമ്മാമിലെ സിവില്‍ ഏവിയേഷന്‍ അക്കാദമിയില്‍ ഇത്തവണ സ്ത്രീകള്‍ക്കും പരിശീലനം നല്‍കും. ഇതിനകം അപേക്ഷിച്ച രണ്ടായിരം പേരില്‍ ന്നാനൂറിലേറെപ്പേരും വനിതകളാണ്.
അപേക്ഷകര്‍ക്ക് കഠിന പരിശീലനമടക്കമുള്ള ക്ലാസുകള്‍ സെപ്തംബറില്‍ ആരംഭിക്കും. മൂന്ന് ഘട്ടമായുള്ള പരിശീലനത്തിലേക്ക് അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരുകയാണ്. പൈലറ്റ് പരിശീലനത്തിന് പുറമെ അറ്റകുറ്റപ്പണികളിലും പ്രാഥമിക പരിശീലനം നല്‍കും.