സൌദിയില്‍ സ്വദേശികളടക്കം ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കി
ആഭ്യന്തര മന്ത്രാലയമാണ് വധശികഷ നടപ്പിലാക്കിയ കാര്യം അറിയിച്ചത്
കൊലപാതക മയക്കു മരുന്ന് കേസുകളില്‍ സൌദിയില്‍ സ്വദേശികളടക്കം ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കി. ആഭ്യന്തര മന്ത്രാലയമാണ് വധശിക്ഷ നടപ്പിലാക്കിയ കാര്യം അറിയിച്ചത്.
പാകിസ്താന്‍ സ്വദേശിയെ കൊന്ന കേസിലാണ് അഞ്ച് പേരുടെ വധശിക്ഷ നടപ്പാക്കിയത്. ഗോഡൗൺ വാച്ച്മാനായ പാക്കിസ്ഥാനിയെ തട്ടിക്കൊണ്ടുപോയി കൊന്നുവെന്നാണ് കേസ്. കേസിൽ അഞ്ചു പ്രതികൾക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരന്മാരാണ് രണ്ടു പേര്‍. ഛാഢുകാരാണ് മൂന്ന് പേര്‍. മൊബൈല്‍ ഫോണ്‍ കവരാനാണ് പ്രതികള്‍ കൊലപാതക നടത്തിയനെന്ന് കോടതി കണ്ടെത്തി. ഇതിന് പിന്നാലെയാണ് ശിക്ഷ നടപ്പാക്കിയത്. തബൂക്കിൽ മറ്റൊരു പൗരനെയും വധശിക്ഷക്ക് വിധേയനാക്കി. സ്വദേശി പൌരനെ തർക്കത്തിനൊടുവില്‍ പെട്രോളൊഴിച്ച് ജീവനോടെ തീ കൊളുത്തി കൊന്നുവെന്നായിരുന്നു കേസ്. മയക്കുമരുന്ന് കടത്ത് കേസിലാണ് ലെബനോന്‍ സ്വദേശിക്ക് വധശിക്ഷ നടപ്പാക്കിത്. വൻ ലഹരി ഗുളിക ശേഖരം കടത്തുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്.