പ്രവാസികളുടെ പ്രിയപ്പെട്ട എമിറേറ്റ്സ് ഇംഗീഷ് സ്പീക്കിംഗ് സ്കൂള്‍ അടച്ചുപൂട്ടുന്നു

അടുത്ത വർഷത്തേക്ക്​ മറ്റു സ്കൂളുകളിലേക്ക്​ പ്രവേശനം തേടൽ സുഗമമാക്കുന്നതിനായി സ്​കൂൾ പൂട്ടുന്ന വിവരം രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്​.

Update: 2018-07-23 06:36 GMT
Advertising

ദുബൈ നഗരത്തിലെ ഇന്ത്യൻ പ്രവാസികളുടെ പ്രിയ വിദ്യാലയങ്ങളിൽ ഒന്നു കൂടി സേവനം നിർത്തുന്നു. 30 വർഷമായി സഫയിൽ പ്രവർത്തിച്ചു വരുന്ന എമിറേറ്റ്സ് ഇംഗ്ലീഷ് സ്പീക്കിങ് സ്കൂൾ ആണ് ഈ അധ്യയന വർഷം പൂർത്തിയാവുന്നതോടെ അടക്കാനൊരുങ്ങുന്നത്.

കിൻറർഗാർട്ടൻ മുതൽ 12ാം ക്ലാസ് വരെ സി.ബി.എസ്.ഇ പാഠ്യപദ്ധതി പ്രകാരം അധ്യയനം നടത്തുന്ന ഇവിടെ നിന്ന് പതിനായിരക്കണക്കിന് കുഞ്ഞുങ്ങളാണ് പഠിച്ചിറങ്ങിയിട്ടുള്ളത്. നിലവിൽ 1500 കുട്ടികൾ പഠിക്കുന്നുണ്ടിവിടെ. സാമ്പത്തിക പ്രയാസങ്ങളാണ് സ്കൂൾ സേവനം നിർത്താൻ കാരണമെന്നറിയുന്നു.

Full View

കുറഞ്ഞ ഫീസ് വാങ്ങുന്ന സ്കൂളിന് മികച്ച നിലവാരമുള്ള ജീവനക്കാരെ ആകർഷിക്കാൻ തക്ക ശമ്പളം നൽകാൻ കഴിയാതെ വരുന്നതായി അധികൃതർ പറയുന്നു. അടുത്ത വർഷത്തേക്ക് മറ്റു സ്കൂളുകളിലേക്ക് പ്രവേശനം തേടൽ സുഗമമാക്കുന്നതിനായി സ് കൂൾ പൂട്ടുന്ന വിവരം രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്. പ്രവർത്തനം നിർത്താനുള്ള സ്കൂളിന്റെ അപേക്ഷക്ക് അനുമതി നൽകിയതായി നോളജ് ആൻറ് ഹ്യൂമൻ ഡവലപ്മെൻറ് അതോറിറ്റി അനുമതി കമീഷൻ മേധാവി മുഹമ്മദ് ദർവീഷ് വ്യക്തമാക്കി.

Tags:    

Similar News