യു.എ.ഇ പൊതുമാപ്പ്; സ്പോണ്‍സര്‍മാരും സ്ഥാപനങ്ങളും നല്‍കിയ ഒളിച്ചോട്ട പരാതികളും തീര്‍പ്പാക്കാം
പുതിയ ജോലിയിലേക്ക് മാറാനും അവസരമുണ്ടാകും. ഇതിനായി നിശ്ചിത ഫീസ് ഈടാക്കും.
യു.എ.ഇയിലെ പൊതുമാപ്പ് കാലയളവില്‍ സ്പോണ്‍സര്‍മാരും സ്ഥാപനങ്ങളും നല്‍കിയ ഒളിച്ചോട്ട പരാതികളും തീര്‍പ്പാക്കാം. പുതിയ ജോലിയിലേക്ക് മാറാനും അവസരമുണ്ടാകും. ഇതിനായി നിശ്ചിത ഫീസ് ഈടാക്കും.
ദുബൈയില്‍ ഒളിച്ചോട്ട പരാതിയില്‍ കുടുങ്ങിയവര്‍ അല്‍അവീറിലെ ഈ കേന്ദ്രത്തിലാണ് കേസ് തീര്‍പ്പാക്കാന്‍ എത്തേണ്ടത്. സ്പോണ്‍സര്‍ വ്യക്തിപരമായി നല്‍കിയ ഒളിച്ചോട്ട പരാതി തീര്‍പ്പാക്കാന്‍ 121 ദിര്‍ഹവും സ്വകാര്യ കമ്പനികള്‍ നല്‍കിയ ഒളിച്ചോട്ട പരാതി തീര്‍പ്പാക്കാന്‍ 521 ദിര്‍ഹവും, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അബ്സ്കോന്‍ഡിങ് കേസ് പരിഹരിക്കാന്‍ 71 ദിര്‍ഹവുമാണ് ഫീസ് ഈടാക്കുക. സ്പോണ്‍സറുടെ സഹായമില്ലാതെ ഒളിച്ചോട്ട പരാതി ഒഴിവാക്കേണ്ടവര്‍ക്ക് ആമര്‍ സെന്ററുകള്‍ വഴിയും അപേക്ഷിക്കാം. 521 ദിര്‍ഹം ഫീസ് അടച്ച് വിസ പുതുക്കാനും പുതിയ ജോലിയിലേക്ക് മാറാനും ഇവിടെ സൗകര്യമുണ്ടാകും. ആറ് മാസത്തെ താല്‍കാലിക വിസക്കും താമസകുടിയേറ്റ വകുപ്പ് സൗകര്യമൊരുക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.