അയാം നോട്ട് പ്ലാസ്റ്റിക്: പ്രകൃതി സൌഹൃദബാഗുകളുമായി ഖത്തര്‍

ഖത്തറില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കാന്‍ പുതിയ പ്രകൃതി സൌഹൃദ ക്യാരി ബാഗുകള്‍ വിപണിയിലിറക്കുന്നു.രാജ്യത്ത് പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയെന്നതാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം.

Update: 2018-08-07 03:17 GMT
Advertising

ഖത്തറില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കാന്‍ പുതിയ പ്രകൃതി സൌഹൃദ ക്യാരി ബാഗുകള്‍ വിപണിയിലിറക്കുന്നു. ഒമാന്‍ ആസ്ഥാനമായ സെയിന്‍ കമ്പനിയാണ് അയാം നോട്ട് പ്ലാസ്റ്റിക് എന്ന പേരിലുള്ള പുതിയ ബാഗുകള്‍ പുറത്തിറക്കുന്നത്. രാജ്യത്ത് പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയെന്നതാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം.

നിലവില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പ്ലാസ്റ്റിക് ബാഗുകള്‍ പൂര്‍ണമായും നീക്കം ചെയ്ത് പ്രകൃതി സൌഹൃദ ക്യാരിബാഗുകള്‍ വിപണിയിലിറക്കും. മരച്ചീനി മാവും മറ്റ് ജൈവ വസ്തുക്കളും ഉപയോഗിച്ചാണ് അയാം നോട്ട് പ്ലാസ്റ്റിക് എന്ന പേരില്‍ ക്യാരി ബാഗുകള്‍ നിര്‍മ്മിക്കുന്നത്. പെട്ടെന്ന് ജീര്‍ണിക്കുന്നതും മണ്ണില്‍ ലയിച്ചുചേരുന്നതുമാണ് ഇത്തരം ബാഗുകള്‍. ഒമാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെയ്ന്‍ ബാഗാണ് ഇതിന്റെ നിര്‍മാതാക്കള്‍.

Full View

ഖത്തരി കമ്പനി ആല്‍ ഇംറാനും സെയ്നും തമ്മില്‍ ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ കഴിഞ്ഞ ദിവസം ഒപ്പു വെച്ചു. ഖത്തറിലെ ഇന്തോന്യേഷ്യന്‍ എംബസിയില്‍ വെച്ചായിരുന്നു ചടങ്ങ്. തുടക്കത്തില്‍ ഗ്രാബേജ് ബാഗുകളായിരിക്കും പുറത്തിറക്കുക. ഇത് വിപണിയിലും സാമൂഹ്യസേവന രംഗത്തു ലഭ്യമാക്കും. പ്ലാസ്റ്റിക് ഉപയോഗം തടയുക എന്ന ബോധവല്‍കരണത്തിന്റെ ഭാഗമായി പൊതു ഇടങ്ങളിലും ഗ്രാബേജ് ബാഗ് പ്രദര്‍ശിപ്പിക്കും

വീട്ടിലെ വ്യാപാര ആവശ്യത്തിനും ഉപയോഗിക്കുന്ന ഗ്രാബേജ് ബാഗുകളില്‍ നിലവിലുള്ള എല്ലാ ഉല്പന്നങ്ങളും മണ്ണില്‍ ലയിക്കാത്തതാണ്. എന്നാല്‍ സെയിന്‍ ബാഗുകള്‍ കമ്പോസിറ്റബിള്‍ ആയതിനാല്‍ തന്നെ ഇത് വീട്ടുപരിസരത്തെ പുനരുപയോഗ സ്രോതസ്സുകളില്‍ തന്നെ നിക്ഷേപിക്കാവുന്നതാണ്.

Tags:    

Similar News