ആഭ്യന്തര വിഷയങ്ങളിലിടപെടുന്ന കാനഡയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് സൌദി
കാനഡ അംബാസിഡറെ പുറത്താക്കുകയും സൌദി അംബാസിഡറെ തിരിച്ചു വിളിക്കുകയും ചെയ്ത നടപടി മന്ത്രി സഭ ശരിവെച്ചു
ആഭ്യന്തര വിഷയങ്ങളിലിടപെടുന്ന കാനഡയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് സൌദി മന്ത്രി സഭ. കാനഡ അംബാസിഡറെ പുറത്താക്കുകയും സൌദി അംബാസിഡറെ തിരിച്ചു വിളിക്കുകയും ചെയ്ത നടപടി മന്ത്രി സഭ ശരിവെച്ചു. ഇതിനിടെ സൌദിക്ക് ജോര്‍ദ്ദാനും ഫലസ്തീനും പിന്തുണ അറിയിച്ചതായും മന്ത്രി സഭ അറിയിച്ചു.
നിയമ വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടി അറസ്റ്റു ചെയ്ത വനിതാ ആക്ടിവിസ്റ്റുകളെ മോചിപ്പിക്കാന്‍ ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കനേഡിയന്‍ അംബാസിഡറെ സൌദി പുറത്താക്കിയത്. കാനഡയിലെ സൌദി അംബാസിഡറേയും സൌദി തിരിച്ചു വിളിക്കുകയും ചെയ്തു. ഈ നടപടി മന്ത്രി സഭ ശരി വെച്ചു.
പ്രോസിക്യൂഷന് കീഴിലുള്ള വനിതാ ആക്ടിവിസ്റ്റുകളെ മോചിപ്പിക്കാന്‍ അന്താരാഷ്ട്ര നിയമം ലംഘിച്ച് കാനഡ ഇടപെട്ടുവെന്ന് മന്ത്രി സഭ ചൂണ്ടിക്കാട്ടി. ആഭ്യന്തര കാര്യങ്ങളില്‍ അനിയന്ത്രിതമായി ഇടപെട്ടതായി കാണിച്ച് കാനഡയിലേക്കുള്ള സൌദി എയര്‍ലൈന്‍സ് സര്‍വീസ് നിര്‍ത്തി വെച്ചിരുന്നു. വാണിജ്യ വ്യാപാര വിദ്യാഭ്യാസ ബന്ധങ്ങളും അവസാനിപ്പിച്ചു. കാനഡയുമായി സഹകരിച്ചുള്ള എല്ലാ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകളും സൌദി നിര്‍ത്തിയിട്ടുണ്ട്. പതിനായിരത്തിലേറെ സൌദി വിദ്യാര്‍ത്ഥികളുണ്ട് കാനഡയില്‍. ഇവര്‍ക്കും മടങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിഷയത്തില്‍ യു.എ.ഇ, ബഹ്റൈന്‍,ഫലസ്തീന്‍ എന്നിവര്‍ക്കൊപ്പം ജോര്‍ദാനും സൌദിക്ക് പിന്തുണയുമായുണ്ട്.