പ്രളയ ദുരിതം; ആഘോഷങ്ങള്‍ മാറ്റി വെച്ച് പ്രവാസിലോകം
ഓണാഘോഷങ്ങള്‍ക്കു പകരമായി നാടിനു വേണ്ടിയുള്ള റിലീഫ് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു പ്രവാസിലോകം
Update: 2018-08-26 01:44 GMT
ആഘോഷങ്ങളില്ലാത്ത ഓണമായിരുന്നു ഇത്തവണ ഗള്‍ഫിലെ പ്രവാസികള്‍ക്ക്. ഈദ്-ഓണം ആഘോഷങ്ങള്‍ക്ക് വിട നല്‍കി നാടിന് സഹായമൊരുക്കാനുള്ള തിരക്കിലാണ് മലയാളി അസോസിയേഷനുകളെല്ലാം. ചിലയിടങ്ങളില്‍ ഓണാഘോഷങ്ങളുടെ ഭാഗമായി, കേരളത്തിന്‍റെ സമകാലിക ചിത്രം അടയാളപ്പെടുത്തുന്ന തരത്തിലൊരുക്കിയ പൂക്കളങ്ങളും ശ്രദ്ധേയമായിരുന്നു.
നാടിനെ ബാധിച്ച പ്രളയ ദുരിതത്തിന്റെ പശ്ചാതലത്തിൽ ആഘോഷങ്ങൾക്കു പകരം റിലീഫ് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു പ്രവാസിലോകം. പതിവിന് വിപരീതമായി ഇത്തവണ വിപണികളിലും തിരക്കില്ലായിരുന്നു. ഓണക്കച്ചവടങ്ങളിലും കാര്യമായ ചലനങ്ങളൊന്നും ഉണ്ടായില്ല.