ദുബൈയില്‍ ഡ്രൈവറില്ലാത്ത ടാക്സികള്‍ നിരത്തിലിറങ്ങി
ദുബൈ എക്സിബിഷന്‍ സെന്ററില്‍ ആരംഭിച്ച ജിടെക്സ് സാങ്കേതിക വാരത്തിലാണ് സ്വയം നിയന്ത്രിത ടാക്സികള്‍ ആര്‍.ടി.എ നിരത്തിലിറക്കിയത്
Update: 2018-10-14 18:16 GMT
ബുക്ക് ചെയ്ത ടാക്സി മുന്നിലെത്തുമ്പോള്‍ അതില്‍ ഡ്രൈവറെ കണ്ടില്ലെങ്കില്‍ ദുബൈ നഗരനിവാസികള്‍ ഇനി അന്തംവിടേണ്ട. ഡ്രൈവറില്ലാത്ത ടാക്സികള്‍ ദുബൈ നഗരത്തില്‍ സര്‍വീസ് തുടങ്ങിക്കഴിഞ്ഞു. ദുബൈ എക്സിബിഷന്‍ സെന്ററില്‍ ആരംഭിച്ച ജിടെക്സ് സാങ്കേതിക വാരത്തിലാണ് സ്വയം നിയന്ത്രിത ടാക്സികള്‍ ആര്‍.ടി.എ നിരത്തിലിറക്കിയത്. സിലിക്കോണ്‍ ഒയാസിസിലെ റൂട്ടുകളിലാണ് ആദ്യഘട്ടത്തില്‍ ഇവ യാത്രക്കാരെ സ്വീകരിക്കുക. ടാക്സിയുടെ പല ഭാഗങ്ങളിലായി ഘടിപ്പിച്ച ക്യാമറകളും സെന്‍സറുകളുമാണ് അപകടങ്ങളില്ലാതെ വാഹനത്തെ മുന്നോട്ട് നയിക്കുക. മെന മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു ടാക്സി സര്‍വീസ്. 2030 ആവുമ്പോഴേക്കും ദുബൈയിലെ 25 ശതമാനം വാഹനങ്ങളും ഡ്രൈവറില്ലാതെ സഞ്ചരിക്കുന്നവയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.