കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിലുള്ള അനിശ്ചിതത്വം തുടരുന്നു

പുതിയ ടെർമിനൽ ഉദ്ഘാടനത്തിന് ഒരുങ്ങുമ്പോഴും വലിയ വിമാനങ്ങളുടെ സർവീസിനായുള്ള കാത്തിരിപ്പ് നീളുകയാണ്

Update: 2018-10-24 17:26 GMT
Advertising

കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. പുതിയ ടെർമിനൽ ഉദ്ഘാടനത്തിന് ഒരുങ്ങുമ്പോഴും വലിയ വിമാനങ്ങളുടെ സർവീസിനായുള്ള കാത്തിരിപ്പ് നീളുകയാണ്. കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതിന് മുന്‍പ് പുതിയ ടെർമിനൽ തുറക്കാൻ മാത്രമാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്.

സൗദിയ എയർലൈൻസ് ഉൾപ്പെടെയുള്ള വിദേശവിമാന കമ്പനികൾ കരിപ്പൂരിൽ നിന്നുള്ള സർവ്വീസുകൾ പുനരാരംഭിക്കുന്നതോടെ കോഴിക്കോട് വിമാനത്താവളം പഴയ പ്രതാപം വീണ്ടെടുക്കുമെന്ന കണക്കു കൂട്ടലുകൾ തെറ്റുകയാണ്. നേരത്തെ വൈഡ് ബോഡി സർവീസ് തുടങ്ങാൻ തയ്യാറായ സൗദിയ എയർലൈൻസിന് അനുമതി ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ, തിരുവനന്തപുരം സർവീസ് നിലനിർത്തണമെന്ന നിലപാടിലാണ് സൗദിയ. ഒപ്പം കരിപ്പൂരിൽ നിന്നും പുതിയ സർവീസ് തുടങ്ങാമെന്നുമാണ് നിലപാട്. അതേസമയം കരാർ പുതുക്കലിന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്‍റെയും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെയും അനുമതി ലഭിച്ചിട്ടുമില്ല.

Tags:    

Similar News