ഹജ്ജ് തീര്‍ഥാടകരുടെ നീക്കങ്ങള്‍ ക്രമീകരിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം വരുന്നു
ഹജ്ജ് തീര്‍ഥാടകരുടെ സൗദിയിലെ യാത്രയും പുണ്യനഗരങ്ങളിലെ ചലനങ്ങളും ഓണ്‍ലൈന്‍ വഴി ക്രമീകരിക്കാനാണ് സജ്ജീകരണം
ഹജ്ജ് തീര്‍ഥാടകരുടെ നീക്കങ്ങള്‍ ക്രമീകരിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം വരുന്നു. സൗദി നഗരങ്ങള്‍ക്കിടയിലും പുണ്യനഗരങ്ങളിലും പുതിയ രീതി ഉപയോഗിക്കും. ഈ വര്‍ഷത്തെ ഹജ്ജ് മുതലാണ് സേവനം ഉപയോഗിക്കുക. ഹജ്ജ് തീര്‍ഥാടകരുടെ സൗദിയിലെ യാത്രയും പുണ്യനഗരങ്ങളിലെ ചലനങ്ങളും ഓണ്‍ലൈന്‍ വഴി ക്രമീകരിക്കാനാണ് സജ്ജീകരണം. തീര്‍ഥാടകര്‍ സൗദിയില്‍ വന്നിറങ്ങിയത് മുതല്‍ ജിദ്ദ, മക്ക, മദീന തുടങ്ങിയ നഗരങ്ങളിലാണ് പ്രധാന യാത്രയുണ്ടാവുക.
ഹജ്ജിന്‍െറ ദിനങ്ങളില്‍ മക്ക, മിന, അറഫ, മുസ്ദലിഫ് തുടങ്ങിയ പുണ്യനഗരങ്ങളിലാണ് സഞ്ചാരം. ഇവയെല്ലാം സ്മാര്‍ട്ട് സംവിധാനം വഴിയാണ് നിയന്ത്രിക്കുക. ഇതിനുള്ള പദ്ധതി പൂര്‍ത്തിയായതായി ഹജ്ജ മന്ത്രി മന്ത്രി മുഹമ്മദ് ബന്‍തന്‍ വ്യക്തമാക്കി. ഈ വര്‍ഷത്തെ ഹജ്ജിന് പുതിയ സേവനം ഉപയോഗപ്പെടുത്തും. തീര്‍ഥാടകര്‍ക്കുള്ള സേവനം പരമാവധി കുറ്റമറ്റതാക്കല്‍, ആശ്വാസത്തോടെ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാന്‍ സഹായിക്കുക എന്നിവയാണ് പുതിയ പദ്ധതി ലക്ഷ്യം.