ഖശോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ന്നിട്ടില്ല- തുര്‍ക്കി വിദേശ കാര്യ മന്ത്രി

ഖശോഗിയെ തിരിച്ചു കൊണ്ടു പോകാന്‍ എത്തിയവര്‍ ശരീരം കീറിമുറിക്കാനുള്ള ഉപകരണം സൌദിയില്‍ നിന്നും കൊണ്ടു വന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചു.

Update: 2018-11-15 18:13 GMT
Advertising

ഖശോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ന്നിട്ടില്ലെന്ന് തുര്‍ക്കി വിദേശ കാര്യ മന്ത്രി. ഖശോഗിയെ തിരിച്ചു കൊണ്ടു പോകാന്‍ എത്തിയവര്‍ ശരീരം കീറിമുറിക്കാനുള്ള ഉപകരണം സൌദിയില്‍ നിന്നും കൊണ്ടു വന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചു. എന്നാല്‍ ക്രിമിനല്‍ കേസിനെ രാഷ്ട്രീവത്കരിക്കാന്‍ അനുവദിക്കില്ലെന്ന് സൌദി വിദേശകാര്യ മന്ത്രി പ്രതികരിച്ചു.

റിയാദില്‍ സൌദി അറ്റോണി ജനറല്‍ കണ്ടെത്തലുകള്‍ വിശദീകരിച്ചതിന് പിന്നാലെയാണ് തുര്‍ക്കി വിദേശ കാര്യ മന്ത്രിയുടെ ചോദ്യം. ഖശോഗിയെ സൌദിയിലേക്ക് കൊണ്ടു പോകാനായിരുന്നു സംഘത്തിന്റെ ലക്ഷ്യം. പക്ഷേ അവര്‍ ഉപകരണം കൊണ്ടു വന്നത് എന്തിനാണെന്ന് വിദേശകാര്യ മന്ത്രി ചോദിച്ചു.

സംഭവം മുന്‍കൂട്ടി തയാറാക്കിയതാണന്ന നിലപാട് ആവര്‍ത്തിക്കുകയാണ് തുര്‍ക്കി. പ്രതികളെ ശിക്ഷിക്കുമെന്ന നിലപാടിനെ തുര്‍ക്കി സ്വാഗതം ചെയ്തു. പക്ഷേ ഖശോഗിയുടെ മൃതദേഹം എവിടെണെന്നും എന്ത് ചെയെതെന്നും സൌദി വിശദീകരിക്കണം.

എന്നാല്‍ ക്രിമിനല്‍ കേസിന് രാഷ്ട്രീയവത്കരിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നായിരുന്നു സൌദി വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈറിന്റെ പ്രതികരണം.. സംഭവത്തില്‍ കിരീടാവകാശിയെ ലക്ഷ്യം വെച്ചുള്ള വാര്‍ത്തകളും അറ്റോണി ജനറല്‍ നിഷേധിച്ചിരുന്നു.

Tags:    

Similar News