യമന്‍ സംഘര്‍ഷം; ഹുദെെദ തുറമുഖം യു.എന്നിന് കെെമാറാനുള്ള ചര്‍ച്ചക്ക് തുടക്കമായി

ഹുദൈദയുടെ നിയന്ത്രണത്തിനായുള്ള ഏറ്റുമുട്ടലാണ് പലപ്പോഴും രക്ത രൂക്ഷിതമായത്

Update: 2018-11-28 21:36 GMT
Advertising

യമന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് ഹുദൈദ തുറമുഖത്തിന്റെ മേല്‍നോട്ടം ഐക്യരാഷ്ട്രസഭക്ക് വിട്ടു നല്‍കാനുള്ള ചര്‍ച്ചക്ക് തുടക്കമായി. ഹൂതി നേതാക്കളാണ് ആഭ്യന്തര ചര്‍ച്ചക്ക് തുടക്കമിട്ടത്. ഹുദൈദ വിട്ടു നല്‍കിയാല്‍ നാലു വര്‍ഷം നീണ്ട യുദ്ധത്തിന് ഭാഗിക വിരാമമാകും.

യമന്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചതുമുതല്‍ ഹുദൈദ തുറമുഖത്തിന്റെ നിയന്ത്രണം ഹൂതികള്‍ക്കായിരുന്നു. ഹുദൈദയുടെ നിയന്ത്രണത്തിനായുള്ള ഏറ്റുമുട്ടലാണ് പലപ്പോഴും രക്ത രൂക്ഷിതമായത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം കൊല്ലപ്പെട്ടത് എണ്ണൂറിലേറെ ഹൂതികളാണ്. യുദ്ധം അവസാനിപ്പിക്കമമെന്ന യു.എന്‍ അഭ്യര്‍ഥനയും സമാധാന നീക്കവും ഹൂതികളും സഖ്യസേനയും യമന്‍ സര്‍ക്കാറും പിന്തുണക്കുന്നുണ്ട്.

സന്‍ആയില്‍ ആരംഭിച്ച ഹൂതിയോഗത്തില്‍ തുറമുഖം വിട്ടു നല്‍കാനാകും തീരുമാനം. അങ്ങിനെ വന്നാല്‍ തുറമുഖം താല്‍ക്കാലികമായി ഐക്യരാഷ്ട്രസഭാ നിയന്ത്രണത്തിലാകും. പിന്നീട് രാഷ്ട്രീയ പരിഹാരമുണ്ടായാല്‍ തുറമുഖക്കാര്യത്തില്‍ തീരുമാനം എടുക്കാമെന്ന ആലോചനയിലാണ് ഐക്യരാഷ്ട്ര സഭ. നിലവിലെ സാഹചര്യത്തില്‍ തുറമുഖം ഐക്യരാഷട്ര സഭക്കായാല്‍ യുദ്ധവിരാമത്തിന് സമാനമാകും അത്.

Tags:    

Similar News