കോവിഡ് കാലത്ത് ഇന്റർനെറ്റ് കീഴടക്കി മക്കയിലെ മഗ്‌രിബ് നമസ്‌കാരം
മക്ക എമിറേറ്റാണ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി ചിത്രം പങ്കുവച്ചത്
Update: 2021-04-22 05:43 GMT
കോവിന്റെ രണ്ടാം തരംഗത്തിൽ ഇന്റർനെറ്റിൽ വൈറലായി മസ്ജിദുൽ ഹറമിലെ മഗ്‌രിബ് നമസ്‌കാര ചിത്രം. സാമൂഹിക അകലം പാലിച്ച് പുരുഷന്മാരും സ്ത്രീകളും ആരാധന നിർവഹിക്കുന്ന ചിത്രമാണ് വൈറലായി മാറിയത്.
മക്ക എമിറേറ്റാണ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി ചിത്രം പങ്കുവച്ചത്. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് നമസ്‌കാരത്തിൽ പങ്കെടുത്തത്. അവസാന വരിയിൽ സുരക്ഷാ ഉദ്യോഗസ്ഥരെയും കാണാം.
صورة من صلاة المغرب
— إمارة منطقة مكة المكرمة (@makkahregion) April 20, 2021
بـ #الحرم_المكي
🔽 pic.twitter.com/re5L1MplYG
കഴിഞ്ഞ ദിവസം, മസ്ജിദുൽ ഹറമിലെ സുരക്ഷയ്ക്കായി വനിതകളെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. വനിതാ ഉദ്യോഗസ്ഥയുടെ ചിത്രങ്ങൾ ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തു.