കോവിഡ് ബാധിതർക്കും വാക്സിൻ സ്വീകരിക്കാമെന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റി

രോഗികൾ ഐസൊലേഷൻ കാലാവധി പൂർത്തിയാക്കിയാൽ ഉടൻ വാക്സിനെടുക്കാം

Update: 2021-04-18 01:15 GMT
Editor : Jaisy Thomas
Advertising

കോവിഡ് ബാധിതർക്കും വാക്സിൻ സ്വീകരിക്കാമെന്ന് ദുബൈ ഹെൽത്ത് അതോറിറ്റി. രോഗികൾ ഐസൊലേഷൻ കാലാവധി പൂർത്തിയാക്കിയാൽ ഉടൻ വാക്സിനെടുക്കാം. ഫൈസർ വാക്സിൻ ഗർഭിണികൾക്കും സ്വീകരിക്കാമെന്ന് ഡി.എച്ച്.എ വ്യക്തമാക്കി.

നേരത്തേ കോവിഡ് ബാധിച്ചവർ മൂന്ന് മാസത്തിന് ശേഷം വാക്സിൻ സ്വീകരിച്ചാൽ മതി എന്നായിരുന്നു നേരത്തേയുള്ള മാർഗനിർദേശം. എന്നാൽ, രോഗലക്ഷണമില്ലാതിരുന്നവരും നേരിയ ലക്ഷണങ്ങൾ മാത്രമുണ്ടായിരുന്നതുമായ കോവിഡ് ബാധിതർക്ക് ഐസൊലേഷൻ കാലാവധി പിന്നിട്ടാൽ ഉടൻ വാക്സിൻ സ്വീകരിക്കാമെന്ന് ഡി. എച്ച്.എ സി.ഇ.ഒ ഡോ. ഫരീദ് അൽ ഖാജ അറിയിച്ചു. എന്നാൽ, കടുത്ത രോഗലക്ഷണമുണ്ടായിരുന്നവരും, ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നവരും ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് വാക്സിനെടുക്കേണ്ടത്. അന്താരാഷ്ട്ര മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മാറ്റം.

കൂടുതൽ പേരെ കോവിഡ് വാക്സിൻ സ്വീകരിക്കാൻ യോഗ്യരാക്കുന്നതിന്‍റെ ഭാഗമായാണ് ഈ മാറ്റം. ഫൈസർ വാക്സിൻ ഗർഭിണികൾക്കും, മുലയൂട്ടുന്ന അമ്മമാർക്കും സ്വീകരിക്കാം. ഗർഭം ധരിക്കാൻ ഉദ്ദേശിക്കുന്നവർക്കും ഫൈസർ വാക്സിൻ സ്വീകരിക്കാമെന്നും അധികൃതർ അറിയിച്ചു.


Full View


Tags:    

Editor - Jaisy Thomas

contributor

Similar News