ഗാര്‍ഹികത്തൊഴിലാളി ക്ഷാമം രൂക്ഷം; കുവൈത്തിലേക്ക് ഫിലിപ്പൈൻസിൽ നിന്നും തൊഴിലാളികളെത്തി

ഒരു വർഷത്തിലേറെ നീണ്ട ഇടവേളക്കു ശേഷമാണു ഫിലിപ്പൈൻസിൽ നിന്നും ഗാർഹിക ജോലിക്കാർ കുവൈത്തിൽ എത്തുന്നത്

Update: 2021-05-26 02:20 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഗാർഹികത്തൊഴിലാളിക്ഷാമം രൂക്ഷമായ കുവൈത്തിലേക്ക് ഫിലിപ്പൈൻസിൽ നിന്നും തൊഴിലാളികൾ എത്തി . കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നതിന് ഫിലിപ്പൈൻസ് സർക്കാർ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചതിനു ശേഷം എത്തുന്ന ആദ്യ സംഘമാണ് തിങ്കളാഴ്ച എത്തിയത്

ഒരു വർഷത്തിലേറെ നീണ്ട ഇടവേളക്കു ശേഷമാണു ഫിലിപ്പൈൻസിൽ നിന്നും ഗാർഹിക ജോലിക്കാർ കുവൈത്തിൽ എത്തുന്നത് . കോവിഡ് കാലത്തു ഗാർഹിക ജോലിക്കാരെയും ആരോഗ്യപ്രവർത്തകരെയും എത്തിക്കുന്നതിനായി ഏർപ്പെടുത്തിയ ബിസ്സലാമ പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം ആരോഗ്യമന്ത്രാലയം നിർദേശിച്ച കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് തൊഴിലാളികളെ രാജ്യത്തെത്തിച്ചത് . രണ്ടാഴ്ച ഇൻസ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ പൂർത്തിയാക്കിയ ശേഷമാണുതൊഴിലാളികൾ ജോലിക്കിറങ്ങുക. വരും ദിവസങ്ങളിൽ കൂടുതൽ തൊഴിലാളികൾ എത്തുന്നതോടെ രാജ്യത്തെ ഗാർഹികത്തൊഴിലാളി ക്ഷാമത്തിന് നേരിയ ആശ്വാ എന്നാണു കരുതപ്പെടുന്നത് . തൊഴിലാളികൾക്കെതിരെ പീഡനങ്ങൾ വർധിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് നേരത്തെ ഫിലിപ്പൈൻസ് കുവൈത്തിലേക്കുള്ള റിക്രൂട്ട്മെന്‍റ് വിലക്കിയിരുന്നത്.


Full View


Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News