ഒമാനിലെത്തുന്ന പ്രവാസി കുടുംബങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധം.
മെയ് 11 വൈകുന്നേരം ആറുമുതലാണ് ഉത്തരവ് നിലവിൽ വരിക.
ഒമാനിലെത്തുന്ന പ്രവാസി കുടുംബങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിര്‍ബന്ധമാക്കി. മെയ് 11 വൈകുന്നേരം ആറുമുതലാണ് ഉത്തരവ് നിലവിൽ വരിക എന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. ഒമാനിൽ നേരത്തെ 18വയസിന് താഴെയുള്ള കുട്ടികൾകൊപ്പം വരുന്ന മാതാപിതാക്കളെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻൻറീനിൽ നിന്ന് ഒഴിവാക്കിയിരുന്നു. പുതിയ ഉത്തരവോടെ ഈ ഇളവ് പ്രവാസികൾക്ക് ലഭിക്കില്ല. അതേസമയം സ്വദേശികൾക്കും പ്രത്യേകം നിർദേശിക്കപ്പെട്ടവർക്കും ഹോം ക്വാറൻറീൻ മതിയാകും. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഒമാനിലേക്ക് വിലക്ക് നിലവിലുള്ളതിനാൽ പ്രവാസി കുടുംബങ്ങളുടെ വരവ് നിലവിൽ പരിമിതമാണ്. ആരോഗ്യപ്രവർത്തകർക്കും കുടുംബത്തിനും സർക്കാർ നൽകിയ ഇളവ് ഉപയോഗപ്പെടുത്തിയും മറ്റുരാജ്യങ്ങളിൽ ക്വാറൻറീൻ പൂർത്തിയാക്കിയും ആണ് പ്രവാസികൾ ഒമാനിൽ എത്തുന്നത് . കോവിഡ് വയാപനത്തിെൻറ പശ്ചാത്തലത്തിൽ വിവിധ തലങ്ങളിൽ പഴുതടച്ച നിയന്ത്രണങ്ങളാണ് ഒമാൻ നടപ്പിൽ വരുത്തുന്നത്.