പെരുമണ്ണ സ്വദേശി സലാലയിൽ കുഴഞ്ഞുവീണ് മരിച്ചു
കോഴിക്കോട് പെരുമണ്ണ സ്വദേശി പാറമേൽ ബുഷ്റ മൻസിലിൽ ഫിജാസ് ആണ് മരിച്ചത്
Update: 2021-05-09 10:42 GMT
കോഴിക്കോട് പെരുമണ്ണ സ്വദേശി പാറമേൽ ബുഷ്റ മൻസിലിൽ ഫിജാസ് (38) സലാലയിൽ നിര്യാതനായി. വെള്ളിയാഴ്ച വൈകീട്ട് ജോലി കഴിഞ്ഞു താമസസ്ഥലത്തേക്കു മടങ്ങുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
എംആർ ഗ്രൂപ്പ് ഓഫ് കമ്പനീസിലെ അൽ അംരി റെഡിമെയ്ഡ് ഷോപ്പിൽ കഴിഞ്ഞ എട്ട് വർഷമായി ജോലി ചെയ്തുവരികയായിരുന്നു. മേയ് 15ന് നാട്ടിൽ പോകാനിരിക്കെയാണ് മരണം. സംഭവസമയത്ത് സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു.
ഭാര്യ: ജുമൈലത്ത്. മക്കൾ: ഷിഹാബുദ്ദീൻ, ഫാത്തിമ ഷമീല, ജലാലുദ്ദീൻ. മൃതദേഹം സലാലയിൽ സംസ്‌കരിക്കാനുള്ള നടപടികൾ നടന്നുവരികയാണ്.