ഒമാൻ പൗരന്മാർക്ക് ഈ വർഷം 32,000 തൊഴിൽ നിയമനങ്ങൾ നൽകുന്നതിന് ഉത്തരവ്

ഒമാനി യുവാക്കളുടെ തൊഴിൽ പ്രശ്നത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നതായും സുൽത്താൻ

Update: 2021-05-27 01:35 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഒമാൻ പൗരന്മാർക്ക് ഈ വർഷം 32,000 തൊഴിൽ നിയമനങ്ങൾ നൽകുന്നതിന് സുൽത്താൻ ഹൈതം ബിൻ ത്വാരിഖിന്‍റെ ഉത്തരവ്. ഒമാനി യുവാക്കളുടെ തൊഴിൽ പ്രശ്നത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നതായും സുൽത്താൻ.

യുവജനങ്ങൾക്ക് തൊഴിൽ നൽകുന്നതിനാണ് ഒമാൻ മുൻ‌ഗണന നൽകുന്നത്. പൊതു-സ്വകാര്യ മേഖലകളിലായാണ് 32000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുക. ഇവയിൽ 12000ജോലികൾ സർക്കാരിന്‍റെ സിവിൽ-സൈനിക സ്ഥാപനങ്ങളുടെ ആവശ്യാനുസരണമാണ് ജോലി ലഭ്യമാക്കുക.

വിവിധ ഗവർണറേറ്റുകളിലെ സർക്കാർ സ്ഥാപനങ്ങളിൽ താൽകാലിക കരാറുകളുടെ അടിസ്ഥാനത്തിൽ സർക്കാർ മേഖലയിൽ ആകെ 2,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. 10ലക്ഷം മണിക്കൂർ പാർട്ടൈം തൊഴിൽ വിവിധ ഗവർണറേറ്റുകളിലായി സൃഷ്ടിക്കുകയും ചെയ്യും.


Full View


Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News