ഹെലികോപ്ടർ അപകടം: എം എ യൂസഫലിക്ക് ശസ്ത്രക്രിയ
ഏപ്രില്‍ 11 ന് കൊച്ചയിലാണ് എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്ടർ യന്ത്രതകരാറിനെ തുടർന്ന് ചതുപ്പിൽ ഇടിച്ചിറക്കിയത്
Update: 2021-04-15 17:26 GMT
ഹെലികോപ്ടർ അപകടത്തെ തുടർന്ന് പ്രമുഖ വ്യവസായി എം എ യൂസഫലി അബൂദബിയിൽ ശസ്ത്രക്രിയക്ക് വിധേയനായി. നട്ടെല്ലിനാണ് 25 ഡോക്ടർമാർ അടങ്ങുന്ന സംഘം ശസ്ത്രക്രിയ നടത്തിയത്. ജർമൻ ന്യൂറോ സർജൻ ഡോ. ഷവാർബിയുടെ നേതൃത്വത്തിൽ ബുർജീൽ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയ വിജയകരമാണെന്ന് ലുലു അധികൃതർ അറിയിച്ചു.
ബുർജീൽ ആശുപത്രി ഉടമയും എം എ യൂസഫലിയുടെ മരുമകനുമായ ഡോ. ഷംസീർ വയലിലിന്റെ മേൽനേട്ടത്തിലായിരുന്നു ഓപ്പറേഷൻ. ഈമാസം 11 ന് കൊച്ചയിലാണ് എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്ടർ യന്ത്രതകരാറിനെ തുടർന്ന് ചതുപ്പിൽ ഇടിച്ചിറക്കിയത്. അപകടത്തിന് പിന്നാലെ കൊച്ചി ലേക്ക്ഷോർ ആശുപത്രിയിൽ പ്രാഥമിക ചികിൽസക്ക് വിധേയനാക്കി. അടുത്തദിവസം, പ്രത്യേക വിമാനത്തിൽ അദ്ദേഹത്തെ അബൂദബിയിലെത്തിച്ചു. തുടർന്നായിരുന്നു വിദഗ്ധരുടെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തിയത്.