മുതിര്‍ന്നവരില്‍ 30 ശതമാനത്തോളം പേര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കി ഖത്തര്‍

ദോഹ ക്യൂഎന്‍സിസിയില്‍ സ്ഥാപിച്ച പ്രധാന കോവിഡ് വാക്സിനേഷന്‍ സെന്‍റര്‍ റമദാനിലും ആഴ്ച്ചയില്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു

Update: 2021-04-13 03:09 GMT
Editor : Roshin
Advertising

ഖത്തറില്‍ മുതിര്‍ന്നവരില്‍ മുപ്പത് ശതമാനത്തോളം പേര്‍ക്കും ഇതിനകം കോവിഡ് വാക്സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രാലയംഖത്തറില്‍ മുതിര്‍ന്നവരില്‍ മുപ്പത് ശതമാനത്തോളം പേര്‍ക്കും ഇതിനകം കോവിഡ് വാക്സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രാലയം. റമദാന്‍ മാസം കോവിഡ് വാക്സിനേഷന്‍ സെന്‍ററുകളുടെ പ്രവര്‍ത്തന സമയവും മന്ത്രാലയം പ്രഖ്യാപിച്ചു.

ദോഹ ക്യൂഎന്‍സിസിയില്‍ സ്ഥാപിച്ച പ്രധാന കോവിഡ് വാക്സിനേഷന്‍ സെന്‍റര്‍ റമദാനിലും ആഴ്ച്ചയില്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാവിലെ ഒമ്പത് മുതല്‍ പുലര്‍ച്ചെ ഒരു മണിവരെയായിരിക്കും സെന്‍ററിന്‍റെ പ്രവര്‍ത്തനം. രണ്ടാം ഡോസ് നല്‍കുന്നതിനായുള്ള ലുസൈല്‍, അല്‍ വക്ര എന്നിവിടങ്ങളിലെ ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്‍ററും വാരാന്ത്യദിനങ്ങളുള്‍പ്പെടെ ആഴ്ചയില്‍ മുഴുവന്‍ ദിവസവും പ്രവര്‍ത്തിക്കും. അതെ സമയം ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്‍ററിന്‍റെ പ്രവര്‍ത്തന സമയം ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി 11 വരെയായിരിക്കും.

അതിനിടെ രാജ്യത്തെ മുതിര്‍ന്നവരുടെ ജനസംഖ്യയില്‍ 30 ശതമാനത്തോളം പേര്‍ക്കും നിലവില്‍ ഒരു ഡോസ് വാക്സിനെങ്കിലും നല്‍കാന്‍ കഴിഞ്ഞതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 60 വയസ് കഴിഞ്ഞവരില്‍ 79.8 ശതമാനം പേര്‍ക്കും, 70 വയസ്സിന് മുകളിലുള്ളവരില്‍ 78.3 ശതമാനം പേര്‍ക്കും 80 വയസ്സ് കഴിഞ്ഞവരില്‍ 77.2 ശതമാനം പേര്‍ക്കും ഇതിനകം വാക്സിന്‍ നല്‍കിക്കഴിഞ്ഞതായും മന്ത്രാലയം അറിയിച്ചു.

Tags:    

Editor - Roshin

contributor

Similar News