ഖത്തറിലെ പുതിയ വിനോദ സഞ്ചാര കേന്ദ്രമായി റാസ് അബ്രൂഖ്
യുനസ്‌കോയുടെ അംഗീകാരമുള്ള അൽ റീം ബയോസ്ഫിയർ റിസർവിന് സമീപത്താണ് ഈ ടൂറിസ്റ്റ് കേന്ദ്രം
ദോഹ: ഖത്തറിലെ പുതിയ വിനോദ സഞ്ചാര കേന്ദ്രമായി റാസ് അബ്രൂഖ്. വിസിറ്റ് ഖത്തറിന് കീഴിൽ ജനുവരി 18 വരെയാണ് ഇവിടേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ദോഹയിൽ നിന്നും 100 കിലോമീറ്റർ സഞ്ചരിച്ചാലാണ് റാസ് അബ്രൂഖിലെത്താൻ സാധിക്കുക. അവിടെ പ്രകൃതിയും പൈതൃകവും വിനോദങ്ങളും സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. യുനസ്‌കോയുടെ അംഗീകാരമുള്ള അൽ റീം ബയോസ്ഫിയർ റിസർവിന് സമീപത്താണ് ഈ ടൂറിസ്റ്റ് കേന്ദ്രം. 10 റിയാലാണ് പ്രവേശന ഫീസ്. രാത്ര എട്ടര വരെ പ്രവേശനം അനുവദിക്കും. സൗജന്യമായി ആസ്വദിക്കാവുന്ന പരിപാടികൾക്ക് പുറമെ പണമടച്ചാൽ മാത്രം ആസ്വദിക്കാവുന്ന വിനോദങ്ങളും ഇവിടെയുണ്ട്. ഫിലിം സിറ്റിയിലേക്കും ഡെസേർട്ട് എസ്‌കേപ്പിലേക്കുമുള്ള പ്രവേശനം പൊതുപ്രവേശന ഫീസിൽ ഉൾപ്പെടും. എന്നാൽ ബലൂൺ യാത്ര, ഒട്ടക, കുതിര സവാരികൾ തുടങ്ങിയവയ്ക്ക് പണമടയ്ക്കണം. 50 റിയാലാണ് 20 മിനുട്ട് ബലൂണിൽ ആകാശക്കാഴ്ച കാണാനുള്ള നിരക്ക്