Writer - ഷിനോജ് ശംസുദ്ദീന്‍
മീഡിയവൺ യുഎഇ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. യുഎഇയിലും ഒമാനിലും നിരവധി വർഷമായി മാധ്യമരംഗത്ത് സജീവമാണ്.
മലപ്പുറം കോട്ടക്കൽ രണ്ടത്താണി ഓടായപ്പുറത്ത് പരേതനായ അബ്ദുൽ അസീസ് മകൻ ഷബീർ അബ്ദുള്ള (40) അജ്മാനിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഇന്നലെ വൈകീട്ട് അജ്‌മാനിലെ താമസ സ്ഥലത്ത് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ അജ്‌മാൻ ജറഫിലെ ജി എം സി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ദുബൈയിലെ സ്വകാര്യ കമ്പനിയിലെ അക്കൗണ്ടൻറ് ആയിരുന്നു. മാതാവ് സുഹ്‌റ, ഭാര്യ നുസ്‌ലി, മൂന്ന് മക്കളുണ്ട്. ഇളയകുട്ടിയെ പ്രസവിച്ച് ഭാര്യയും കുട്ടികളും നാലു ദിവസം മുൻപാണ് യു. എ. ഇ യിൽ തിരിച്ചെത്തിയത്. ഫുജൈറയിലുള്ള റിയാസ് മൂത്ത സഹോദരനാണ്. നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.