രണ്ട് ഘട്ടങ്ങളിലായി 20 മില്യണ്‍ ഡോളര്‍; യെമന്‍ അഭയാര്‍ഥികള്‍ക്ക് സഹായവുമായി സൗദിഅറേബ്യ

യെമന്‍ യുദ്ധകെടുതിയില്‍ പാലായനം ചെയ്യേണ്ടി വന്ന സാധാരണക്കാരെ പുനരധിവസിപ്പിക്കുന്നതിനാണ് സഹായം.

Update: 2022-01-20 16:33 GMT
Advertising

യെമനില്‍ അഭയാര്‍ഥികളാക്കപ്പെട്ടവരെ സഹായിക്കുന്നതിനായി സൗദി അറേബ്യ വീണ്ടും ധനസഹായം പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളിലായി ഇരുപത് ദശലക്ഷം ഡോളറിന്‍റെ സഹായമാണ് സൗദി അറേബ്യ നല്‍കുക. അന്താരാഷ്ട്ര യമന്‍ പാലായന സംഘടനയുമായി ചേര്‍ന്ന് സഹായം വിതരണം ചെയ്യും.

യെമന്‍ യുദ്ധകെടുതിയില്‍ പാലായനം ചെയ്യേണ്ടി വന്ന സാധാരണക്കാരെ പുനരധിവസിപ്പിക്കുന്നതിനാണ് സഹായം. കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ റിലീഫ് സെന്‍ററാണ് പുതിയ ധനസഹായ പ്രഖ്യാപനം നടത്തിയത്. രണ്ട് ഘട്ടങ്ങളിലായി ഇരുപത് മില്യണ്‍ ഡോളര്‍ ഇതിനായി ചിലവഴിക്കും. അന്താരാഷ്ട്ര യമന്‍ പാലായന സംഘടനയുമായി ചേര്‍ന്ന് സഹായം വിതരണം ചെയ്യും. ഇതിനായി ഇരു സംഘടനകളും തമ്മില്‍ കരാറിലെത്തി.

കെ.എസ് റിലീഫ് സൂപ്പര്‍വൈസര്‍ ജനറല്‍ ഡോ. അബ്ദുല്ല അല്‍ റബീഹയും ഐ.ഒ.എം ഡയറക്ടര്‍ ജനറല്‍ അന്‍റോണിയോ വിറ്റോറിനോയും കരാറില്‍ ഒപ്പുവെച്ചു. ആദ്യ ഘട്ടത്തില്‍ പതിനഞ്ച് മില്യണ്‍ ഡോളറിന്‍റെ പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുക. യയനിലെ പ്രധാന ഗവര്‍ണറേറ്റുകളായ മആരിബ്, തായിസ്, ഹുദൈദ പട്ടണങ്ങളില്‍ അടിയന്തിര സഹായമായ ഭക്ഷണത്തിനും ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കുന്നതിനും ഇത് പ്രയോജനപ്പെടുത്തും. രണ്ടാം ഘട്ടത്തില്‍ ദരിദ്ര പ്രദേശങ്ങളില്‍ കുടിവെള്ള സൗകര്യമേര്‍പ്പെടുത്തുന്നതിനും ആരോഗ്യകേന്ദ്രങ്ങള്‍ സ്ഥാപിച്ച് പകര്‍ച്ച വ്യാധികള്‍ തടയുന്നതിനും സൗകര്യമേര്‍പ്പെടുത്തും.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News