ഷാർജയിൽ ആറുമാസത്തിനിടയിൽ 351 സൈബർ കുറ്റകൃത്യങ്ങൾ

ഇലക്ട്രോണിക് തട്ടിപ്പ്, ബ്ലാക്ക് മെയിൽ എന്നിവ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന്​ ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ ശംസി അറിയിച്ചു

Update: 2023-09-21 19:09 GMT
Advertising

ദുബൈ: ഷാർജ എമിറേറ്റിൽ സൈബർ കുറ്റകൃത്യങ്ങളിൽ വർധന. ഈ വർഷം ആദ്യ ആറുമാസം മാത്രം രജിസ്റ്റർ ചെയ്തത്​ 351 സൈബർ കുറ്റകൃത്യങ്ങളാണ്. ഓൺലൈൻ വഴിയുള്ള തട്ടിപ്പുകളാണ്​ ഇതിൽ കൂടുതൽ.

ഇലക്ട്രോണിക് തട്ടിപ്പ്, ബ്ലാക്ക് മെയിൽ എന്നിവ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന്​ ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർജനറൽ സെയ്ഫ് അൽ ശംസി പറഞ്ഞു. സംശയാസ്പദ ലിങ്കുകളും വെബ്‌സൈറ്റുകളും ഉപയോഗിക്കുന്നതിൽ നിന്ന്​ എല്ലാവരും വിട്ടുനിൽക്കണം. സൈബർ കുറ്റകൃത്യങ്ങൾ തടയാൻ സാധ്യമായ എല്ലാ നടപടികളും ആരംഭിച്ചതായും ഷാർജ പൊലിസ്​ മേധാവി പറഞ്ഞു.

ഇലക്ട്രോണിക് കുറ്റകൃത്യങ്ങൾ തടയുന്നതിന് പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ 'ബി അവെയർ' എന്ന പേരിൽ ബോധവൽക്കരണ പരിപാടികളും ആരംഭിച്ചിട്ടുണ്ട്​. തട്ടിപ്പുകൾക്ക്​ ഇരകളാകുന്നവർ സംഭവം​ റിപ്പോർട്ട് ​ചെയ്യാൻ മടിക്കരുതെന്ന് അധികൃതർ നിർദേശിച്ചു. ഇ-ബ്ലാക്​മെയിൽ, ടെലഫോൺ ​തട്ടിപ്പ്​, ഹാക്കിങ്​ എന്നിവയുമായി ബന്ധപ്പെട്ട്​ വ്യാപക ബോധവത്​കരണ നടപടികളാണ്​ ഷാർജ പൊലീസ്​ ആവിഷ്​കരിച്ചു വരുന്നത്​.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News