ഇന്ത്യയില്‍ നിന്നുള്ള ഫാൻസിന് ഖത്തറിൽ എല്ലാ സൗകര്യങ്ങളും സജ്ജം; ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍
വരുന്ന ഫാന്‍സിനായി ഇംഗ്ലീഷിലും ഹിന്ദിയിലും വീഡിയോ ഇറക്കുകയും ചെയ്തിട്ടുണ്ട്.
Update: 2022-11-21 18:55 GMT
ഇന്ത്യയില്‍ നിന്നെത്തുന്ന ഫുട്ബോള്‍ ആരാധകര്‍ക്ക് ഖത്തറിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡന്റ് ഡോക്ടര്‍ മോഹന്‍ തോമസ്. എംബസിയില്‍ കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ആരാധകര്‍ക്ക് പ്രയാസങ്ങളില്ലാതെ കളിയാസ്വദിക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും ഡോക്ടര്‍ മോഹന്‍ തോമസ് മീഡിയ വണിനോട് പറഞ്ഞു.
എംബസിയുടെ കീഴില്‍ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ എന്ന സംഘടനയുണ്ടാക്കി ലോകകപ്പിനായി സൗകര്യങ്ങള്‍ ഒരുക്കുകയാണ് ചെയ്തിട്ടുള്ളത്. വരുന്ന ഫാന്‍സിനായി ഇംഗ്ലീഷിലും ഹിന്ദിയിലും വീഡിയോ ഇറക്കുകയും ചെയ്തിട്ടുണ്ട്.
ടിക്കറ്റെടുക്കുന്നതും ഹയാ കാര്‍ഡും ഖത്തറിലെ സംസ്‌കാരവും ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും അതിലുള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.