ഇരുപതാം വാർഷികം; ഗ്രാൻഡ് പ്രീ ടിക്കറ്റുകളിൽ 30 ശതമാനം ഇളവുമായി ബി.ഐ.സി

Update: 2023-03-06 15:38 GMT
ഇരുപതാം വാർഷികം; ഗ്രാൻഡ് പ്രീ ടിക്കറ്റുകളിൽ  30 ശതമാനം ഇളവുമായി ബി.ഐ.സി
AddThis Website Tools
Advertising

അടുത്ത വർഷം ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിന്റെ ഇരുപതാം വാർഷികമായതിനാൽ ഗ്രാൻഡ് പ്രീ മത്സരങ്ങൾ കാണാൻ നിരക്കിളവ് പ്രഖ്യാപിച്ചു. 30 ശതമാനം ഇളവിൽ ഫോർമുല വൺ ആരാധകർക്ക് അടുത്തവർഷത്തെ മത്സരത്തിനുള്ള ടിക്കറ്റുകൾ സ്വന്തമാക്കാം.

എന്നാൽ ഈ ഓഫർ പരിമിതമായ കാലത്തേക്കേ് മാത്രമേ ഉണ്ടായിരിക്കുകയുള്ളു എന്ന് ബി.ഐ.സി അറിയിച്ചു. 20ാം വാർഷികത്തോടനുബന്ധിച്ച് വലിയ ആഘോഷത്തോടെ മത്സരങ്ങൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ വർഷം ടിക്കറ്റുകൾ പൂർണമായി വിറ്റു തീർന്നിരുന്നു. അടുത്തവർഷം ആരാധകരുടെ വൻപ്രവാഹമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അതു കണക്കിലെടുത്താണ് ആരാധകർക്ക് പ്രത്യേക ഇളവ് നൽകുന്നത്.

ബി.ഐ.സിയുടെ എല്ലാ ഗ്രാൻഡ്സ്റ്റാൻഡുകൾക്കും ടിക്കറ്റുകൾ വാങ്ങാവുന്നതാണ്. Bahraingp.com-ലൂടെ ഓൺലൈനായോ 1745 0000 എന്ന നമ്പറിൽ വിളിച്ചോ ടിക്കറ്റുകൾ ലഭ്യമാക്കാം. അടുത്തവർഷത്തേക്കുള്ള ഹോട്ടൽ ബുക്കിങ്ങുകളും ഇപ്പോൾ നടത്താം. ബുക്കിങ്ങിനായി ഉപഭോക്താക്കൾ corporate@bic.com.bh എന്ന വിലാസത്തിൽ ബന്ധപ്പെടണം.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

Web Desk

By - Web Desk

contributor

Similar News