ബഹ്റൈനിൽ സർക്കാർ സേവനങ്ങളുടെ ഡിജിറ്റൽവൽക്കരണം നിലവിലുള്ളതിന്‍റെ മൂന്നിരട്ടിയായി വർധിപ്പിക്കാൻ പദ്ധതി ആവിഷ്കരിച്ചു

രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും കൂടുതൽ പ്രയോജനപ്പെടുന്ന രീതിയിൽ ഡിജിറ്റൽ വൽക്കരണം ശക്തിപ്പെടുത്താനാണ് നീക്കം

Update: 2021-11-08 19:25 GMT
Advertising

ബഹ്റൈനിൽ സർക്കാർ സേവനങ്ങളുടെ ഡിജിറ്റൽവൽക്കരണം നിലവിലുള്ളതിന്‍റെ മൂന്നിരട്ടിയായി വർധിപ്പിക്കാൻ പദ്ധതി ആവിഷ്കരിച്ചു. രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും കൂടുതൽ പ്രയോജനപ്പെടുന്ന രീതിയിൽ ഡിജിറ്റൽ വൽക്കരണം ശക്തിപ്പെടുത്താനാണ് നീക്കം. നിലവിൽ വിവിധ സർക്കാർ സേവനങ്ങൾ ഇലക്ട്രോണിക് രൂപത്തിൽ നൽകി വരുന്നത് കൂടാതെ ആയിരത്തിലധികം പുതിയ സേവനങ്ങൾ കൂടി ഇലക് ട്രോണിക് വർൽക്കരിക്കാനാണ് പുതിയ പദ്ധതി.

578 സർക്കാർ സേവനങ്ങൾ ബഹ്റൈൻ. ബി.എച്ച് എന്ന ഇ പോർട്ടൽ വഴി ഇപ്പോൾ നൽകി വരുന്നുണ്ട്. ഡിജിറ്റൽ രൂപത്തിലേക്കുള്ള പരിവർത്തനത്തിന്‍റെ ഭാഗമായി പൗരന്മാർക്കും താമസക്കാർക്കും നൽകുന്ന ഇ - സേവനങ്ങളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഡിജിറ്റൽ വൽക്കരണം ശക്തിപ്പെടുത്തുവാൻ ലക്ഷ്യമിട്ട് ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്‍റ് അതോറിറ്റി യുടെ നേത്യത്വത്തിൽ 28 മന്ത്രാലയങ്ങളിലെയും വിവിധ സർക്കാർ സ്ഥാപനങ്ങളിലെയും മുതിർന്ന പ്രതിനിധികളെ പങ്കെടുപ്പിച്ച് ചർച്ചാസമ്മേളനം സംഘടിപ്പിക്കും.

നിയമസാധുത ഉറപ്പ് വരുത്തിയും ഡിജിറ്റൽ സൗകര്യങ്ങളേർപ്പെടുത്തിയും രാജ്യത്ത് ഈയിടെ ഇലക്ട്രോണിക് ചെക്ക് സംവിധാനം ആരംഭിച്ചിരുന്നു. പണമിടപാടുകളുടെ ഡിജിറ്റൽ വൽക്കരണത്തിന് ആധുനിക സാേങ്കതിക വിദ്യയെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയാണ് പുതിയ സംവിധാനമേർപ്പെടുത്തിയത്. ബഹ്റൈൻ. ബി.എച്ച് എന്ന ഇ പോർട്ടൽ വഴിയാണ് രാജ്യത്തെ വിവിധ ഓൺലൈൻ സേവനങ്ങളെ ഏകോപിപ്പിക്കുന്നത്. ഉപഭോക്താക്കൾക്ക് സർക്കാർ സേവനങ്ങൾ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതോടൊപ്പം അവരുടെ പരാതികൾക്ക് വേഗത്തിൽ മറുപടി നൽകുന്നതിനുള്ള സൗകര്യവും പോർട്ടലിൽ ഏർപ്പെടുത്തിയിട്ടുണ്ട് .

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News