ബഹ്‌റൈനില്‍ കോവിഡ്​ നിയമം പാലിക്കുന്നതിൽ വീഴ്ച: എട്ട്​ റെസ്​റ്റോറന്‍റുകൾക്ക്​ പി​ഴയിട്ടു

നിയമം ലംഘിച്ച എട്ട്​ ജീവനക്കാർക്കെതിരെയും നടപടിയെടുക്കാൻ നിർദേശിച്ചു

Update: 2021-12-29 05:16 GMT
Advertising

കോവിഡ്​ നിയമം പാലിക്കുന്നതിൽ വീഴ്ച വരുത്തിയ എട്ട്​ റെസ്​റ്റോറന്‍റുകൾക്ക്​ പിഴ ചുമത്തിയതായി പബ്ലിക്​ പ്രൊസിക്യൂഷൻ അറിയിച്ചു. പബ്ലിക്​ ഹെൽത്​ ഡിപ്പാർട്ട്​മെന്‍റിന്‍റെ നിർദേശ പ്രകാരമാണ്​ നടപടി സ്വീകരിച്ചത്​. റെസ്​​റ്റോറന്‍റുകളിലെത്തിയ ഉപഭോക്​താക്കളുടെ ഗ്രീൻ ഷീൽഡ്​ പരിശോധിക്കാതിരുന്നതും മാസ്​ക്​ ധരിക്കാതിരുന്നതുമാണ്​ കണ്ടെത്തിയത്​.

റെസ്​റ്റോന്‍റുകൾ നിർണിത കാലത്തേക്ക്​ അടച്ചിടുന്നതിനും ഉത്തരവിട്ടു. നിയമം ലംഘിച്ച എട്ട്​ ജീവനക്കാർക്കെതിരെയും നടപടിയെടുക്കാൻ നിർദേശിച്ചു. റെസ്​റ്റോറന്‍റ്​ നടത്തിപ്പുകാരിൽ നിന്നും 1000 ത്തിനും 2000 ത്തിനുമിടയിൽ ദിനാർ പിഴയീടാക്കാനാണ്​ ഉത്തരവ്​.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News