ബഹ്‌റൈനില്‍ കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്​ഥന്​ ഏഴ്​ വർഷം തടവ്​

Update: 2022-01-13 14:15 GMT
Advertising

ബഹ്‌റൈനില്‍ കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്​ഥന്​ ഹൈ ക്രിമിനൽ കോടതി ഏഴ്​ വർഷം തടവിന്​ വിധിച്ചു. വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്​ഥനാണ്​ ഉപഭോക്​താവിൽ നിന്നും കൈക്കൂലി ആവശ്യപ്പെട്ടത്​. കേസുമായി ബന്ധപ്പെട്ട്​ ഉദ്യോഗസ്​ഥനല്ലാത്ത മറ്റൊരാളും പിടിയിലായിട്ടുണ്ട്​.

രണ്ട്​ പേർക്കും ഏഴ്​ വർഷം തടവാണ്​ കോടതി വിധിച്ചിട്ടുള്ളത്​. 950 ദിനാർ ഓരോരുത്തരും പിഴയടക്കാനും വിധിയുണ്ട്​. പ്രസ്​തുത സംഖ്യയാണ്​ കൈക്കൂലിയായി ഉദ്യോഗസ്​ഥൻ ആവശ്യപ്പെട്ടത്​. സി.ആറിലുള്ള നിയമ ലംഘനം ഒഴിവാക്കി കൊടുക്കുന്നതിനാണ്​ മധ്യസ്​ഥൻ മുഖേന കൈക്കൂലി ആവശ്യപ്പെട്ടത്​.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News