ടൂറിസം മേഖലയിൽ ബഹ്റൈൻ അന്താരാഷ്ട്ര ടൂറിസം ഓർഗനൈസേഷനുമായി സഹകരിക്കും

Update: 2023-10-02 02:21 GMT
International Tourism Organization
AddThis Website Tools
Advertising

ബഹ്റൈൻ ടൂറിസം മേഖലയിൽ അന്താരാഷ്ട്ര ടൂറിസം ഓർഗനൈസേഷനുമായി സഹകരിക്കുമെന്ന് വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റു വ്യക്തമാക്കി. സൗദിയിലെ റിയാദിൽ സംഘടിപ്പിച്ച ലോക ടൂറിസം ദിനാചരണ പരിപാടിയുടെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര ടൂറിസം ഓർഗനൈസേഷൻ സെക്രട്ടറി സൗറാബ് പോളോലികാഷ്ഫിലിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണ സാധ്യതകൾ മന്ത്രി തേടിയത്.

‘ടൂറിസവും ഗ്രീൻ ഇൻവെസ്റ്റ്മെന്‍റും’ എന്ന പ്രമേയത്തിൽ രണ്ടു ദിവസം നീണ്ടു നിന്ന പരിപാടികളാണ് റിയാദിൽ നടന്നത്. 120 രാഷ്ട്രങ്ങളിൽ നിന്നും ടൂറിസം മേഖലയിലെ പ്രമുഖരും അധികൃതരും ഇതിൽ പങ്കാളികളായി. ടൂറിസം മേഖലയുടെ ഉന്നമനത്തിനും വളർച്ചക്കും മുന്തിയ പരിഗണനയാണ് നൽകുന്നതെന്ന് മന്ത്രി കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.

ടൂറിസം മേഖലയിൽ മൽസരാധിഷ്ഠിധ മാർക്കറ്റുണ്ടാകണമെന്നാണ് ബഹ്റൈൻ ആഗ്രഹിക്കുന്നത്. രാജ്യത്തെ സാമ്പത്തിക വളർച്ചയിൽ ടൂറിസം മേഖലയുടെ പങ്കും സുപ്രധാനമാണ്. സാംസ്കാരികമായ ആദാന പ്രദാനങ്ങൾക്കും ടൂറിസം വലിയ അളവിൽ സഹായകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്റൈനുമായി ടൂറിസം മേഖലയിൽ സഹകരിക്കുന്നതിൽ ഏറെ സന്തോഷമുള്ളതായി സൗറാബ് പോളോലികാഷ്ഫിലി വ്യക്തമാക്കി. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

Web Desk

By - Web Desk

contributor

Similar News