മഹീന്ദ്ര ഗ്രൂപ്പ്​ ഉന്നത തല സംഘ​ത്തെ ബഹ്​റൈൻ മന്ത്രി സായിദ്​ സയാനി സ്വീകരിച്ചു

Update: 2022-01-31 14:01 GMT
Advertising

ഇന്ത്യൻ കമ്പനിയായ മഹീന്ദ്ര ​ഗ്രൂപ്പ്​ എക്​സിക്യൂട്ടീവ്​ ചെയർമാൻ ആനന്ദ്​ മഹീന്ദ്രയെയും സംഘത്തെയും വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രി സായിദ്​ ബിൻ റാഷിദ്​ അൽ സയാനി സ്വീകരിച്ചു. ബഹ്​റൈനും ഇന്ത്യയും തമ്മിൽ വിവിധ മേഖലകളിൽ നിലനിൽക്കുന്ന സഹകരണം വിപുലപ്പെടുത്താൻ കഴിഞ്ഞ വർഷങ്ങളിൽ സാധിച്ചിട്ടുണ്ടെന്ന്​ മന്ത്രി പറഞ്ഞു.

മഹീന്ദ്ര ഗൂപ്​ പ്രതിനിധികളുടെ ബഹ്​റൈൻ സന്ദർശനം വ്യാപാര, നിക്ഷേപ മേഖലകളിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ കൂടുതൽ അവസരങ്ങൾ തുറന്നിടാൻ കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യവസായ, വാണിജ്യ മേഖലകളിൽ അനുഭവ സമ്പത്ത്​ പരസ്​പരം പങ്കുവെക്കാൻ സന്ദർശനങ്ങൾ ഉപകരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇന്ത്യയുമായി വ്യാപാര ബന്ധം ശക്​തിപ്പെടുത്തുന്നതിന്​ മന്ത്രി സയാനി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ ആനന്ദ്​ മഹീന്ദ്ര പ്രത്യേകം ശ്ലാഘിക്കുകയും​ ചെയ്​തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News