​കോവിഡ്​ നിയമ ലംഘനം: ബഹ്‌റൈനില്‍ ഷോപ്പുകൾക്കും വ്യക്​തികൾക്കും പിഴ

മൊത്തം 6,000 ദിനാറാണ്​ പിഴയിട്ടത്

Update: 2022-01-03 11:41 GMT
Advertising

കോവിഡ്​ നിയമ ലംഘനം നടത്തിയ സ്​ഥാപനങ്ങൾക്കും വ്യക്​തികൾക്കും പിഴയിട്ടതായി പബ്ലിക്​ ​പ്രൊസിക്യൂഷൻ വ്യക്​തമാക്കി. ആരോഗ്യ മ​ന്ത്രാലയത്തിന്​ കീഴി​ലെ പബ്ലിക്​ ഹെൽത്​ ഡിപ്പാർട്ട്​മെന്‍റ്​ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ്​ ബഹ്‌റൈനില്‍ നിയമ ലംഘനം കണ്ടെത്തിയത്​.

ഗ്രീൻ ഷീൽഡില്ലാത്ത ഉപഭോക്​താക്കൾക്ക്​ പ്രവേശശനം നൽകുകയൂം മാസ്​ക്​ ഇടാതെ ​സ്​ഥാപനത്തിനുള്ളിൽ പ്രവേശിക്കുകയും ചെയ്​തതിന്‍റെ പേരിലാണ്​ നടപടി. ​രണ്ട്​ സ്​ഥാപനങ്ങളുമ അടച്ചിടാൻ നിർദേശിക്കുകയും ഉടമകളെ വിളിച്ചുവരുത്തി ചോദ്യം ചെയ്​ത്​ സ്​ഥാപനങ്ങൾക്കും വ്യക്​തികൾക്കും പിഴ ചുമത്തുകയും ചെയ്​തു. മൊത്തം 6,000 ദിനാറാണ്​ പിഴയിട്ടത്​. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News