ബഹ്‌റൈനില്‍ 100 അക്കാദമിക്‌ സർട്ടിഫിക്കറ്റുകൾക്ക്​ ​ തുല്യതാ സർട്ടിഫിക്കറ്റ്​ നൽകും

Update: 2022-02-07 05:46 GMT
Advertising

100 അക്കാദമിക്‌ സർട്ടിഫിക്കറ്റുകൾക്ക്​ തുല്യതാ സർട്ടിഫിക്കറ്റ്​ നൽകാൻ നാഷണൽ കമ്മിറ്റി ഫോർ അക്കാദമിക്​ ക്വാളിഫിക്കേഷൻ സമിതി തീരുമാനിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്​ കീഴിലുള്ള പ്രസ്​തുത സമിതി സ്​കൂൾ അഫയേഴ്​സ്​ ഡയറക്​ടർ ഡോ. മുഹമ്മദ്​ മുബാറക്​ ബിൻ അഹ്​മദിന്‍റെ നേതൃത്വത്തിൽ ചേരുകയും സർട്ടിഫിക്കറ്റുകളുടെ തുല്യത നൽകുന്നതിനുള്ള ചർച്ചകൾ നടത്തുകയും ചെയ്​തു.

കഴിഞ്ഞ യോഗ മിനിറ്റ്​സുകൾ അംഗീകരികുകയും സർട്ടിഫിക്കറ്റുകൾ അംഗീകരിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ തീരുമാനിക്കുകയും ചെയ്​തു.

ഡി​​േപ്ലാമ, ഡിഗ്രി, പി.ജി, ഡോക്​ടറേറ്റ്​ എന്നീ മേഖലകളിലെ 100 സർട്ടിഫിക്കറ്റുകൾക്കാണ്​ തുല്യത അംഗീകരിക്കാൻ തീരുമാനിച്ചിട്ടുള്ളത്​. 12 വിദ്യാഭ്യാസ യോഗ്യതയുടെ നിബന്ധനകൾ പൂർത്തീകരിക്കാത്തതിനാൽ തുല്യത നൽകാനുള്ള തീരുമാനമായിട്ടില്ല. ഇത്​ സംബന്ധിച്ച്​ പഠനം നടത്തിയ ശേഷം തീരുമാനിക്കുമെന്നും സമിതി വ്യക്​തമാക്കി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News