ബഹ്‌റൈനിലെ ഹിദ്ദ് വ്യവസായിക മേഖലയിലെ മലിനജലക്കുഴല്‍ പദ്ധതി വിലയിരുത്തി
ഹിദ്ദ് വ്യവസായിക മേഖലയിലെ മലിനജലക്കുഴല്‍ പദ്ധതി പൊതുമരാമത്ത്, മുനിസിപ്പല്‍, നഗരാസൂത്രണ കാര്യ മന്ത്രാലയത്തിലെ സീവേജ് വാട്ടര്‍ കാര്യ അസി. അണ്ടര്‍ സെക്രട്ടറി ഫത്ഹി അബ്ദുല്ല അല്‍ ഫാരിഅ് വിലയിരുത്തി.
പ്രവര്‍ത്തനങ്ങള്‍ 12 ശതമാനം പൂര്‍ത്തിയായതായും രണ്ട് വര്‍ഷം കൊണ്ട് ഇത് പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി ഏറ്റെടുത്തു നടത്തുന്ന അബ്ദുല്‍ ഹാദി അല്‍ അഫ്വ് കമ്പനി പ്രതിനിധികളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. 3.3 കിലോമീറ്റര്‍ നീളത്തിലാണ് പൈപ്പുകള്‍ സ്ഥാപിക്കുന്നത്. ഇതില്‍ 1.1 കിലോമീറ്റര്‍ നീളത്തിലുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.
മൈക്രോണ്‍ ടണലിങ് ഉപകരണം വഴി ഓപണ്‍ കട്ട് കുഴികള്‍ ഉണ്ടാക്കിയാണ് പൈപ്പുകള്‍ സ്ഥാപിക്കുന്നത്. മൂന്ന് പമ്പിങ് സ്റ്റേഷനുകള്‍ പുനര്‍നിര്‍മിക്കുകയും 12 പഴയ പ്രഷര്‍ കേന്ദ്രങ്ങള്‍ ഒഴിവാക്കുകയും ചെയ്യും. നിലവിലെ മലിനജലക്കുഴലുകളുടെ ശേഷി ദിനം പ്രതി 2,300 ക്യുബിക് മീറ്ററാണുള്ളത്. ഇത്് 24,000 ക്യുബിക് മീറ്ററായി നവീകരിക്കുകയും ചെയ്യും. പ്രദേശത്തെ ഭാവി വ്യവസായ പദ്ധതികളെ കൂടി കണ്ടുകൊണ്ടാണ് ഇത്രയും ശേഷി വര്‍ധിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.